മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യൻ! - വിജയെ കണ്ട ഓർമ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

Webdunia
ശനി, 22 ജൂണ്‍ 2019 (11:50 IST)
സൌത്ത് ഇന്ത്യയുടെ ദളപതി വിജയുടെ പിറന്നാളാണിന്ന്. എളിമയുടെ പര്യായമാണ് വിജയ് എന്നാണ് ഏവരും പറയുന്നത്. ഇപ്പോഴിതാ, വിജയ്ക്ക് പിറന്നാൾ ആശംസ നേർന്നെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ വെച്ച് വിജയെ കണ്ട അനുഭവവും ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ:
 
എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവിൽ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാൻ ചോദിച്ചു 'വിജയ്' സാർ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്ങ് ഞെട്ടിത്തരിച്ചുപോയി.
 
ഞാൻ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാൻ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാൻ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments