Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ബുമ്രയുടെ മാരക യോര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരുക്ക് - സൂപ്പര്‍താരത്തിന് വിശ്രമമെന്ന് റിപ്പോര്‍ട്ട്

icc
സതാംപ്ടണ്‍ , വ്യാഴം, 20 ജൂണ്‍ 2019 (16:11 IST)
സൂപ്പര്‍‌താരം ശിഖര്‍ ധവാന്‍ പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായത് വേദനയോടെ ആരാധകര്‍ കണ്ടത്. ഓപ്പണിംഗ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരുക്കും ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടെ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നു.

ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ക്ക് പരുക്കേറ്റുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ടാണ് ശങ്കറിന് പരുക്കേറ്റത്.

വേദനകൊണ്ട് പുളഞ്ഞ താരത്തെ ടീം ഫിസിയോ പരിശോധിച്ചു. ഇതിന് പിന്നാലെ ബാറ്റിംഗ് പരിശീലനം മതിയാക്കി ശങ്കര്‍ ഹോട്ടലിലേക്ക് മടങ്ങി. ചികിത്സകള്‍ ആരംഭിച്ചതായിട്ടാണ് വിവരം.

വിജയ് ശങ്കറുടെ പരിക്കിനെക്കുറിച്ച് ടീം മാനേജ്മെന്റ് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ശനിയാഴ്‌ച  അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശങ്കര്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. വിജയ് ശങ്കര്‍ കളിച്ചില്ലങ്കില്‍ നാലാം നമ്പറില്‍ ഋഷഭ് പന്തിന് അവസരം ഒരുങ്ങുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തിന്റെ മാസ് എന്‍‌ട്രി ഉടന്‍ ?, സീറ്റ് തെറിക്കുന്നതാരുടെ ? - ആവേശം നിറച്ച് ടീം ഇന്ത്യ!