'മോഹന്‍ലാല്‍ വാക്കുപാലിച്ചില്ല’ - മരിക്കുവോളം ആ സംവിധായകന്‍ പറയുമായിരുന്നു
സംവിധായകന് കൊടുത്ത വാക്ക് മോഹന്‍ലാല്‍ പാലിച്ചില്ല?!
ബാലു കിരിയത്ത് ആദ്യമായി സംവിധാനം ചെയ്ത ‘തകിലു കൊട്ടാമ്പുറം’ എന്ന ചിത്രത്തില്‍ പ്രേം നസീര്‍ ആയിരുന്നു നായകന്‍. 1981ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു വില്ലന്‍. അന്ന് സ്ഥിരമായി വില്ലന്‍ വേഷമായിരുന്നു മോഹന്‍ലാല്‍ ചെയ്തിരുന്നത്.
അന്ന് ബാലുകിരിയത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു ഗോപി തമ്പി. ഗോപി തമ്പിയും മോഹന്‍ലാലും ഷൂട്ടിങ് ഇടവേളകളില്‍ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിക്കാനൊക്കെ പോയിരുന്നത്. ഒരിക്കല്‍ മോഹന്‍ലാലിനോട് ഗോപി പറഞ്ഞു ‘നീയായിരിക്കും മലയാള സിനിമയിലെ അടുത്ത സ്റ്റാര്‍’ എന്ന്.
അന്ന് മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.’ ഞാന്‍ സ്റ്റാര്‍ ആയാല്‍ ഞാന്‍ അണ്ണന് ഒരു ഫിയറ്റ് കാര്‍ വാങ്ങിത്തരും’. ഒടുവില്‍ ഗോപി പറഞ്ഞത് പോലെ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറി. തിരക്കുകള്‍ കാരണം അദ്ദേഹത്തിന് നിന്നു തിരിയാന്‍ സമയമില്ലാതായി. പക്ഷേ, അന്ന് തമ്പിയോട് പറഞ്ഞ വാക്ക് മോഹന്‍ലാല്‍ മറന്നെങ്കിലും തമ്പി അതുമറന്നില്ലത്രേ. മരിക്കുവോളം അദ്ദേഹം പറഞ്ഞിരുന്നുവത്രേ ഈ വാക്കിന്റെ കാര്യം.