Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനു ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രം ഏത്? - താരം പറയുന്നു

അമരത്തിലെ അച്ചൂട്ടിയെ ആർക്കും മറക്കാൻ കഴിയില്ല, മോഹൻലാൽ പറയുന്നു

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (11:00 IST)
മലയാളത്തിന്റെ രണ്ട് നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമായി നടക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. 
 
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണെന്ന് മോഹൻലാൽ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് തന്റെ ഇഷ്ടപെട്ട മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.
 
സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. സ്നേഹക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്‍റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. ഭരതനായിരുന്നു സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments