Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജന്‍ സക്കറിയയെ വെറുതെ വിട്ടു, പുലിമുരുകന്‍ മറ്റ് എതിരാളികളെ തേടുന്നു!

പുലിമുരുകന് എതിരാളികളില്ലേ?

Kasaba
, ചൊവ്വ, 14 ജൂണ്‍ 2016 (13:55 IST)
രാജന്‍ സക്കറിയയെ മര്യാദ പഠിപ്പിക്കാന്‍ പുലിമുരുകന്‍ എത്തില്ല. അതേ, മമ്മൂട്ടിയുടെ കസബയ്ക്കൊപ്പം മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി.
 
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തുന്നതെന്ന് സ്ഥിരീകരിച്ചു. കസബ ജൂലൈ ഏഴിന് റിലീസ് ചെയ്യും. നേരത്തേ, കസബയ്ക്കൊപ്പം ജൂലൈ ഏഴിന് തന്നെ പുലിമുരുകന്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പുലിമുരുകന്‍റെ റിലീസ് നീളാന്‍ കാരണം. ഏഴ് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന പുലിമുരുകന്‍ വൈശാഖാണ് സംവിധാനം ചെയ്തത്.
 
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ പുലിമുരുകന്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മിച്ചത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ സിനിമയുടെ ഛായാഗ്രഹണം ഷാജി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട് വെയ്ക്കാൻ കാശു ചോദിച്ചപ്പോൾ 'നിനക്കൊക്കെ എന്തിനാടാ വീട്' എന്ന് മമ്മൂട്ടി ചോദിച്ചു, ചോദിച്ച നാണക്കേടിൽ വിഷമിച്ചതോർത്ത് മണിയൻപി‌ള്ള