റെക്കോർഡുകൾ രാമനുണ്ണിക്ക് മുന്നിൽ വഴിമാറുന്നു! കോടികളുടെ കിലുക്കവുമായി രാമലീല!

കോടികളുടെ കിലുക്കവുമായി ദിലീപിന്റെ രാമലീല കുതിപ്പു തുടരുന്നു!

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (11:53 IST)
ജനപ്രിയ നായകൻ ദിലീപിന്റെ ‘രാമലീല’ നേടുന്നത് സമാനതകളില്ലാത്ത വിജയമാണ്. പുലിമുരുകന്‍റെ നിര്‍മ്മാതാവിന് പുലിമുരുകനെ വെല്ലുന്ന വിജയമാണ് രാമലീല സമ്മാനിക്കുന്നത്. സംവിധായകൻ അരുണ്‍ ഗോപിയുടെ ആദ്യചിത്രം തന്നെ മെഗാഹിറ്റ്.
 
കുടുംബപ്രേക്ഷകരാണ് രാമലീലയെ വൻ വിജയമാക്കി മാറ്റുന്നത്. രാമലീല രാജ്യമെങ്ങും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തിലും വന്‍ മുന്നേറ്റമുണ്ടാക്കിയ ചിത്രം ദിലീപിന്‍റെ കരിയറിലെയും മലയാള സിനിമയുടെ ചരിത്രത്തിലെയും ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്.
 
തിയറ്ററിലെത്തി ആദ്യ വാരം 20 കോടി പിന്നിട്ട ചിത്രമാണ് രാമലീല. ദിലീപിന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം ആദ്യ വാരം 20 കോടി കളക്ഷന്‍ നേടുന്നത്. റിലീസ് ചെയ്ത 11 ദിവസം പിന്നിടുമ്പോള്‍ രാമലീലയുടെ കളക്ഷന്‍ 25 കോടി പിന്നിട്ടിരിക്കുകയാണ്.
 
സച്ചി തിരക്കഥയെഴുതിയ ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പങ്ങളുടെ കഥ കൂടിയാണ്. രാമനുണ്ണി എന്ന കഥാപാത്രത്തെ ദിലീപ് ഉജ്ജ്വലമാക്കിയിരിക്കുന്നു.
 
ദിലീപിന്‍റെ ജീവിതത്തിലെ സമകാലീന അവസ്ഥയോട് ഏറെ സമാനമായ കഥാ സന്ദര്‍ഭങ്ങളാണ് രാമലീലയ്ക്കുള്ളത്. അതുതന്നെയാണ് സിനിമയിലേക്ക് ആകര്‍ഷിക്കുന്ന കൌതുകമെങ്കിലും മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രത്തെ ചരിത്രം രേഖപ്പെടുത്തുക.
 
‘പുതിയകാലത്തിന്‍റെ ജോഷി’ എന്നാണ് അരുണ്‍ ഗോപിയെ ഇപ്പോള്‍ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. അത്രയും മികച്ച ഷോട്ടുകളും സംവിധാനമികവുമാണ് രാമലീലയ്ക്ക്. ടോമിച്ചന്‍ മുളകുപാടം എന്ന കൌശലക്കാരനായ നിര്‍മ്മാതാവിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടിയായപ്പോള്‍ കോടികള്‍ വാരുകയാണ് ഈ ദിലീപ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments