'അതെ, ലാലിസം വൻപരാജയമായിരുന്നു' - തുറന്നു പറഞ്ഞ് മോഹൻലാൽ

Select Your Language

Notifications

webdunia
webdunia
webdunia
Friday, 10 January 2025
webdunia

'അതെ, ലാലിസം വൻപരാജയമായിരുന്നു' - തുറന്നു പറഞ്ഞ് മോഹൻലാൽ

ആ തീരുമാനം പരാജയമായിരുന്നു: തുറന്നു പറഞ്ഞ് മോഹൻലാൽ

'അതെ, ലാലിസം വൻപരാജയമായിരുന്നു' - തുറന്നു പറഞ്ഞ് മോഹൻലാൽ
, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (10:27 IST)
നാഷണല്‍ ഗെയിംസിന് മോടികൂട്ടുന്നതിനായി നടൻ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ലാലിസം എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ, പരിപാടി വൻവിമർശനത്തിനു ഇടയാക്കുകയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പരിപാടി വൻ പരാജയമായിരുന്നു അന്ന് തന്നെ എല്ലാവരും വിധിയെഴുതിയിരുന്നു. എന്നാൽ, ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം മോഹൻലാലും അക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നു. 
 
പ്രമുഖ ഗായകരുള്‍പ്പടെ പരിപാടിയിൽ പങ്കെടുത്തവർ ഗാനം ആലപിക്കാതെ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത്. സംഭവം പ്രേക്ഷകർക്ക് മനസ്സിലാവുകയും കൂവൽ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. 
മോഹന്‍ലാല്‍ എന്ന താരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആരാധകര്‍ വരെ വ്യക്തമാക്കിയിരുന്നു. 
 
ലാലിസം എന്ന പരിപാടിയുടെ പരാജയത്തിന്റെ കാര്യകാരണങ്ങൾ വ്യക്തമാക്കുകയാണ് മോഹൻലാൽ. വളരെ രസകരമായ ആശയമെന്ന നിലയിലായിരുന്നു പരിപാടിയെ സമീപിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തുള്ള ഓഡിയന്‍സും സ്റ്റേഡിയവുമായിരുന്നുവെന്നും താരം പറയുന്നു.
 
സത്യസന്ധമായി പറയുകയാണെങ്കില്‍ പരിപാടിക്ക് വേണ്ടത്ര സഹായങ്ങളോ സൗകര്യമോ ലഭിച്ചിരുന്നില്ല. പ്രൊഫഷനുകളായ കലാകാരന്‍മാര്‍ക്ക് വരെ പിഴവ് സംഭവിച്ചിരുന്നു. വയറിങ്ങ് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളിലും പിഴവുണ്ടായിരുന്നു. സാങ്കേതികപരമായും നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍; ഡാറ്റ്‌സന്‍ റെഡിഗോ വിയര്‍ക്കുമോ ?