Webdunia - Bharat's app for daily news and videos

Install App

ലൂസിഫറിലെ സ്റ്റൈലൊന്നും ഒന്നുമല്ല, ഗ്രേറ്റ്ഫാദറിലെ ഈ മമ്മൂട്ടിയെ ഒന്ന് കാണൂ...!

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (14:05 IST)
സ്റ്റൈല്‍ കാണിക്കാന്‍ ഇറങ്ങിയാല്‍ മമ്മൂക്കയെ വെല്ലാന്‍ ആരുമില്ല എന്ന പ്രയോഗം മമ്മൂട്ടി ആരാധകര്‍ പതിവായി നടത്തുന്നതാണ്. അതില്‍ അതിശയോക്തി ഒന്നുമില്ല. കാരണം മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ ചില കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ വകയാണ്.
 
സാമ്രാജ്യവും ഡാഡി കൂളും ഗാംഗ്സ്റ്ററും ദി കിംഗും വൈറ്റും ബിഗ്ബിയുമെല്ലാം അതിന്‍റെ ഉത്തമോദാഹരണങ്ങള്‍. ആ ഗണത്തിലേക്കാണ് ഏറ്റവും പുതിയ സിനിമ ദി ഗ്രേറ്റ്ഫാദറും എത്തുന്നത്.
 
ഗ്രേറ്റ്ഫാദറിന്‍റെ പുതിയ ടീസര്‍ തന്നെ നോക്കൂ. ഒരു കാറില്‍ വന്നിറങ്ങുകയും പിന്നീട് കാറില്‍ പാഞ്ഞുപോകുകയും ചെയ്യുന്ന മമ്മൂട്ടിയെയാണ് ടീസറില്‍ കാണുന്നത്. കൂളിംഗ് ഗ്ലാസും അടിപൊളി ഷര്‍ട്ടും ടൈറ്റ് ജീന്‍സും റഫ് ഷൂസുമൊക്കെയായി തിളങ്ങുകയാണ് മമ്മൂട്ടി. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ക്കുമെന്ന് ഉറപ്പുനല്‍കുന്ന ടീസര്‍.
 
മമ്മൂട്ടിയുടെ നടപ്പിലും നോട്ടത്തിലും ഉപയോഗിക്കുന്ന വാഹനത്തിലുമെല്ലാം പുതിയ സ്റ്റൈല്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ഹനീഫ് അദേനിക്ക് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയായി ദി ഗ്രേറ്റ്ഫാദര്‍ മാറുന്നതും.
 
മോഹന്‍ലാലിന്‍റെ ഏറ്റവും സ്റ്റൈലിഷ് ലുക്ക് അടുത്തിടെ ലൂസിഫറിന്‍റേതായി പുറത്തുവന്നതാണ്. എന്നാല്‍ അതിനെയും മറികടക്കുകയാണ് ഡേവിഡ് നൈനാനിലൂടെ മമ്മൂട്ടി.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments