Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷ്ണുവിന്റെ പരുക്ക് ഗുരുതരം, മമ്മൂട്ടി ചിത്രത്തിൽ പകരക്കാരനായി ധർമജൻ!

വിഷ്ണുവിന് പകരം മമ്മൂട്ടി ചിത്രത്തിൽ ധർമജൻ

വിഷ്ണു ഉണ്ണികൃഷ്ണൻ
, ബുധന്‍, 29 മാര്‍ച്ച് 2017 (15:48 IST)
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന നാദിർഷാ ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ചത് പുതിയൊരു കൂട്ടുകെട്ടാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും. ഒരൊറ്റ സിനിമയിലൂടെ ഇരുവരും ഹിറ്റ് ജോഡി ആയി മാറി. 'സഹോ' എന്ന വിളിയിൽ എല്ലാമുണ്ടെന്ന് കാട്ടിത്തന്ന കൂട്ടുകെട്ടായിരുന്നു അത്.
 
വിഷ്ണുവിന്റെ അടുത്ത സിനിമ മമ്മൂട്ടിയുടെ ഒപ്പമായിരുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഷൂട്ടിങിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന് വിഷ്ണുവിന് ആ അവസരം നഷ്ടമായിരിക്കുകയാണ്. വിഷ്ണുവിന് പകരമായി എത്തുന്നതോ ഋത്വിക് റോഷന്റെ സ്വന്തം 'സഹോ' - ധർമജൻ ബോൾഗാട്ടി!
 
സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കവെയാണ് വിഷ്ണിവിന്റെ കൈക്ക് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസം വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ഇതേ തുടർന്നാണ് അവസരം ധർമജനെ തേടിയെത്തിയത്. സ്ട്രീറ്റ് ലൈറ്റിൽ ഹാസ്യ കഥാപാത്രം എന്നതിനപ്പുറം അഭിനയ പ്രാധാന്യമുള്ള, ആഴമുള്ള കഥാപാത്രമാണ് ധര്‍മജന് ലഭിച്ചിരിയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിലെ സ്റ്റൈലൊന്നും ഒന്നുമല്ല, ഗ്രേറ്റ്ഫാദറിലെ ഈ മമ്മൂട്ടിയെ ഒന്ന് കാണൂ...!