Webdunia - Bharat's app for daily news and videos

Install App

വെറും ഏഴ് വർഷം! നിവിൻ പിന്നിലാക്കിയത് മോഹൻലാലിനേയും മമ്മൂട്ടിയേയും!

മോഹൻലാലിനെ പിന്നിലാക്കി നിവിൻ!

Webdunia
ബുധന്‍, 3 മെയ് 2017 (09:52 IST)
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ നടൻ ആരെന്ന് ചോദിച്ചാൽ മോഹൻലാൽ എന്നാകും ഉത്തരം. എന്നാൽ അത് ഇന്നലെവരെയായിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് യൂത്ത് ഐക്കൺ നിവിൻ പോളിയാണ്. 
 
മലയാളത്തിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് നിവിന്‍ പോളി സ്വന്തമാക്കുന്നത്. റിച്ചി എന്ന നിവിന്റെ പുതിയ തമിഴ് ചിത്രത്തിൽ ആറ് കോടി രൂപയാണ് നിവിൻ വാങ്ങിയ പ്രതിഫലം. ഇതുവരെ  പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയായിരുന്നു മലയാളത്തിലെ എക്കാലത്തേയും മുന്നിലുള്ള താരങ്ങൾ. എന്നാല്‍ അക്കാര്യത്തില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ആണ് നിവിൻ കടത്തിവെട്ടിയതെന്ന് ശ്രദ്ധേയം.
 
വളരെ ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. അടുത്തകാലത്തായി നിവിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടിട്ടില്ല. വെറും ഏഴ് വർഷം കൊണ്ടാണ് നിവിൻ ഈ നിലയിൽ എത്തിയതെന്നന്ന് പ്രശംസനീയം തന്നെയാണ്.
 
തെലുങ്ക് ചിത്രം ജനതാഗാരേജില്‍ അഭിനയിക്കുന്നതിനായി അഞ്ച് കോടി രൂപയായിരുന്നു മോഹന്‍ലാല്‍ വാങ്ങിയത്. ദ ഗ്രേറ്റ് ഫാദറിന്റെ ഗംഭീര വിജയത്തോടെ മമ്മൂട്ടി തന്റെ പ്രതിഫലം ഒറ്റയടിക്ക് ഇരട്ടിയോളം ഉയര്‍ത്തി. രണ്ട് മുതല്‍ രണ്ടരക്കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നു. ഇപ്പോല്‍ മമ്മൂട്ടി അഞ്ച് കോടി രൂപ വരെ പ്രതിഫലം ഉയര്‍ത്തിയെന്നാണ് ലഭിക്കുന്ന വിവരം.
 
അതേസമയം, മലയാള സിനിമയക്കായി നിവിന്‍ വാങ്ങുന്ന പ്രതിഫലം വളരെ കുറവാണ്. ഒരു കോടി രൂപയാണ് നിവിന്റെ പ്രതിഫലം. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് താഴെയാണ് നിവിന്റെ സ്ഥാനം. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താല്‍ക്കാലിക മറവി രോഗം; പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?

നവംബര്‍ 10വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; വരും മണിക്കൂറുകളില്‍ ഈജില്ലകളില്‍ മഴയ്ക്ക് സാധ്യത

ബാലികമാരെ പീഡിപ്പിച്ചു കേസിൽ വയോധികന് വീണ്ടും മരണം വരെ തടവുശിക്ഷ

വയോധികന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും പിടിയിൽ

അടുത്ത ലേഖനം
Show comments