Webdunia - Bharat's app for daily news and videos

Install App

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു! - തെളിവുണ്ട്

ജയറാമിനെ പ്രേമിച്ച മഞ്ജു പിന്നെന്തിന് സുരേഷ് ഗോപിയെ കെട്ടി? മോഹന്‍ലാല്‍ കാമുകനാണെന്ന് പറഞ്ഞു?

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (14:14 IST)
ഒരു കാലത്ത് സസ്പെന്‍സ് ഒളിപ്പിച്ച് വെച്ച് അവസാനിപ്പിച്ച സിനിമയായിരുന്നു സമ്മര്‍ ഇന്‍ ബത്ല‌ഹേം. സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, മഞ്ജു വാര്യര്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി കഥാപാത്രമായി എത്തിയിരുന്നു. കാമുകന് പൂച്ചയെ അയച്ച അഞ്ജാത കാമുകി ആരാണെന്ന് ആരാധകരെ അറിയിക്കാതെ അത് സസ്പെന്‍സില്‍ ഒതുക്കിയാണ് സിബി മലയില്‍ സിനിമ അവസാനിപ്പിച്ചത്.
 
സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സിബി മലയിലോ കഥയെഴുതിയ രഞ്ജിത്തോ ആ നായിക ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ പൂച്ചയെ അയച്ച സുന്ദരി ആരാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിലെ ആ അഞ്ജാത സുന്ദരിയെ കണ്ടെത്തിയത് ട്രോളര്‍മാര്‍ ആണ്.
 
ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ജയറാമിന്റെ അഞ്ച് കസിന്‍ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ആ പൂച്ചയെ അയച്ചത്. എന്നാല്‍ അത് മഞ്ജു വാര്യരാണെന്നാണ് ഇപ്പോള്‍ കണ്ടുപിടുത്തം നടന്നിരിക്കുന്നത്. അപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയം തോന്നിയേക്കാം ‘ ജയറാമിനെ ആമി പ്രേമിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് നിരഞ്ജനെ(മോഹന്‍ലാല്‍) പ്രണയിക്കുന്നുവെന്ന് പറയുന്നു. ഒടുവില്‍ സുരെഷ് ഗോപിയെ വിവാഹം കഴിക്കുന്നു? ആകെ കുഴഞ്ഞ് മറിഞ്ഞല്ലോ‘ എന്നൊരു തോന്നല്‍ ഉണ്ടായേക്കാം. 
 
എന്നാല്‍, വെറുതെ എന്തെങ്കിലും പറയുന്നവര്‍ അല്ല ട്രോളര്‍മാര്‍. തെളിവു സഹിതം അവര്‍ പറയുന്നുണ്ട് മഞ്ജുവാണ് ആ നായികയെന്ന്. മഞ്ജുവും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ആറാം തമ്പുരാനിലെ ഒരു ദൃശ്യം വെച്ചു കൊണ്ടാണ് ‘ആ നായിക മഞ്ജു ആണെന്ന്’ ട്രോളര്‍മാര്‍ പറയുന്നത്. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ പൂച്ചയും ആറാം തമ്പുരാനിലെ പൂച്ചയും തമ്മിലുള്ള സാമ്യതയാണ് പൂച്ചയെ മഞ്ജു വാര്യരാണ് അയച്ചതെന്നള്ള നിഗമനത്തിലെത്തിയിരിക്കുന്നത്. രണ്ട് പൂച്ചയും ഒന്നാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. 
 
അതിനൊപ്പം കുറച്ച് ദിവസം മുമ്പ് ഒരു പരസ്യത്തിലും മഞ്ജു വാര്യര്‍ പൂച്ചയുമായി എത്തിയിരുന്നു. ഇതും പലതരം ട്രോളുകള്‍ക്ക് കാരണമായി മാറിയിരുന്നു. പൂച്ച മഞ്ജുവിനൊരു വീക്നെസ് ആണെന്നും ചിലര്‍ പറയുന്നു.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments