സുരേഷ്ഗോപിക്ക് പിന്നാലെ മഞ്ജു വാര്യരും ബി ജെ പിയിലേക്ക്?
മഞ്ജു വാര്യര്‍ ബി ജെ പിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ !
മഞ്ജു വാര്യര്‍ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കേരളത്തിലെ ജനപ്രീതിയുള്ള കലാകാരന്‍മാരെയും എഴുത്തുകാരെയും ബി ജെ പിയോട് അടുപ്പിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാന നേതൃത്വം മഞ്ജുവിനെ ബി ജെ പിയിലെത്തിക്കാനുള്ള നീക്കം ശക്തമാക്കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് നടക്കുന്ന ദേശീയ കൌണ്‍സിലില്‍ മഞ്ജു വാര്യരുടെ നൃത്തം അരങ്ങേറുന്നത് ഇതിന്‍റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ കൌണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. വരുന്ന 24നാണ് നൃത്തം അരങ്ങേറുക.
40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തം രാമായണത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് സൂചന. സുരേഷ്ഗോപിക്ക് പിന്നാലെ മഞ്ജു വാര്യരും ബി ജെ പിയില്‍ എത്തിയാല്‍ അത് വലിയ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി സംസ്ഥാന നേതൃത്വം.
മഞ്ജു വാര്യരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അക്കാര്യത്തില്‍ പാര്‍ട്ടിയോ മഞ്ജുവോ പ്രതികരിച്ചിട്ടില്ല.