Webdunia - Bharat's app for daily news and videos

Install App

‘ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം നായകനോ നാല് മക്കളോ അല്ല’; വെളിപ്പെടുത്തലുമായി ഗീത

‘ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം അതാണ് ’; വെളിപ്പെടുത്തലുമായി ഗീത

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (10:57 IST)
ആകാശദൂതില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് മാധവിയെ ആയിരുന്നില്ല എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഏറെ അഭിനയ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു അതില്‍ മാധവിയുടെത്. ആനി. ഗീത, സുഹാസിനി എന്നീ നായികമാരെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ ഗീതയോ സുഹാസിനിയോ ആനിയോ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായില്ല.
 
നായകനായി മുരളി എത്തുന്നതും, നാല് മക്കളുടെ അമ്മയായി അഭിനയിക്കുന്നതും കാരണമാണ് നായികമാര്‍ എത്താതിരുന്നത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ കഥയോ കഥാപാത്രങ്ങളോ ഒന്നും മാധവിയ്ക്ക് പ്രശ്‌നമായിരുന്നില്ല.
 
സുഹാസിനിയും ഗീതയും ഉപേക്ഷിച്ച ആകാശദൂത് സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. മികച്ച ഫാമിലി ക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
 
ഇപ്പോഴിതാ ആ ചിത്രത്തില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം ഗീത വെളിപ്പെടുത്തുകയാണ്. നായകനോ, നാല് മക്കളോ, കഥയോ ഒന്നുമല്ലത്രെ ഗീതയ്ക്ക് തടസ്സമായത്, ഡേറ്റാണ്. കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവും ആവശ്യപ്പെട്ട ഡേറ്റ് നല്‍കാനില്ലായിരുന്നുവെന്നാണ് ഗീത പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

അടുത്ത ലേഖനം
Show comments