Refresh

This website m-malayalam.webdunia.com/article/film-gossip-in-malayalam/%E2%80%98%E0%B4%A6%E0%B5%81%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E2%80%99-%E0%B4%AE%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%85%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8B-117021400039_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദുല്‍ക്കറിന് അഭിനയിക്കാനുള്ള ടാലന്‍റൊന്നുമില്ല’ - മമ്മൂട്ടി അങ്ങനെ പറഞ്ഞോ? !

പപ്പയുടെ സ്വന്തം അപ്പൂസില്‍ ദുല്‍ക്കര്‍ അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്?

Mammootty
, ചൊവ്വ, 14 ഫെബ്രുവരി 2017 (18:36 IST)
ദുല്‍ക്കര്‍ സല്‍മാന് അഭിനയിക്കാനുള്ള ടാലന്‍റൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞോ? അങ്ങനെ പറഞ്ഞതായി വിശ്വസിക്കേണ്ടിവരും. റിപ്പോര്‍ട്ട് വളരെ വര്‍ഷം മുമ്പുള്ളതാണ്. അതായത് ‘ദി കിംഗ്’ എന്ന സിനിമയുടെ ലൊക്കേഷന്‍ റിപ്പോര്‍ട്ടുവന്ന വെള്ളിനക്ഷത്രം വാരികയിലാണ് ഈ വിവരമുള്ളത്.
 
കിംഗിന്‍റെ ലൊക്കേഷനില്‍ മമ്മൂട്ടിയും ശങ്കരാടിയും ഗണേഷും മണിയന്‍‌പിള്ള രാജുവുമൊക്കെയായി സംസാരിച്ചിരിക്കുന്ന സന്ദര്‍ഭമാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. അതിനിടെ ശങ്കരാടി മമ്മൂട്ടിയോട് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയെക്കുറിച്ച് പറയുന്നു:
 
“പപ്പയുടെ സ്വന്തം അപ്പൂസ് എന്ന പേര് കേട്ടപ്പോല്‍ തന്നെ എന്‍റെ മനസില്‍ വന്നത് ചാലുവിനെയാണ്. പക്ഷേ അസുഖം വരുന്നതും മറ്റുമൊക്കെ അഭിനയിക്കുന്നത് തനിക്ക് പ്രയാസമായിരിക്കും അല്ലേ?”
 
“ഏയ്, അല്ലേലും അവനാ ടാലന്‍റൊന്നുമില്ല. കാറുകളാ അവന്‍റെ ക്രേസ്” - മമ്മൂട്ടി മറുപടി നല്‍കി. (ചാലു എന്നത് ദുല്‍ക്കറിന്‍റെ ചെല്ലപ്പേരാണ്).
 
അന്ന് മമ്മൂട്ടി അങ്ങനെ വിലയിരുത്തിയ ദുല്‍ക്കര്‍ സല്‍മാന്‍ ഇന്ന് കമ്മട്ടിപ്പാടവും കലിയും ചാര്‍ലിയും പോലെയുള്ള കിടിലന്‍ സിനിമകളില്‍ ഒന്നാന്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടിയും പുരസ്കാരങ്ങളും വാങ്ങുന്നു!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്നാല്‍ ഏമാനോട് പറഞ്ഞേര് തോമ വേറെ ഒറപ്പിച്ചെന്ന്’ - ആടുതോമയുടെ കളികള്‍ വീണ്ടും!