‘നിങ്ങളെ പോലൊരു സംവിധായകന്‍ ഒരിക്കലും ഒരു നടന്റേയും അടുത്ത് ഡേറ്റ് ചോദിച്ച് ചെല്ലരുത്’ - മമ്മൂട്ടി സംവിധായകന് നല്‍കിയ ഉപദേശം
ദയവു ചെയ്ത് നിങ്ങള്‍ ഒരിക്കലും ഒരു നടന്റേയും അടുത്ത് ഡേറ്റ് ചോദിച്ച് ചെല്ലരുത്....
70കളുടെ അസ്ത്മയം മുതല്‍ 90കളുടെ ഉദയം വരെ മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായിരുന്നു ബാലചന്ദ്രമേനോന്‍. ചിത്രങ്ങളെല്ലാം മെഗാഹിറ്റും സൂപ്പര്‍ഹിറ്റും. 90കളുടെ തുടക്കത്തിലാണ് ബാലചന്ദ്ര മേനോന്‍ ചിത്രത്തിന് ഡിമാന്‍ഡ് കുറഞ്ഞത്.
ഒരു പുതിയ ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ ബാലചന്ദ്ര മേനോന്‍ നിരവധി നിര്‍മാതാക്കളെ കണ്ടു. ആര്‍ക്കും വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല. നിര്‍മാതാക്കളില്‍ രണ്ട് പേര്‍ ‘മമ്മൂട്ടിയോ മോഹന്‍ലാലോ നായകനാണെങ്കില്‍ ചിത്രം നിര്‍മിക്കാമെന്ന്’ പറഞ്ഞു. ഇതു കേട്ടതും ബാലചന്ദ്ര മേനോന്‍ പോയത് മമ്മൂട്ടിയുടെ അടുത്തേക്കായിരുന്നു.
തനിക്കൊരു ഡേറ്റ് വേണമെന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ടു. ശരിയാക്കാമെന്ന് മമ്മൂട്ടിയും പറഞ്ഞു. മാസങ്ങള്‍ക്കൊടുവില്‍ ബാലചന്ദ്രമേനോന് മമ്മൂട്ടി ഡെറ്റ് നല്‍കി. അങ്ങനെ ജനിച്ച ചിത്രമായിരുന്നു ‘നയം വ്യക്തമാക്കുന്നു’. ചിത്രത്തിന്റെ ലൊക്കെഷനില്‍ വെച്ച് മമ്മൂട്ടി ബാലചന്ദ്ര മേനോനെ വിളിച്ച് ഉപദേശിച്ചത് ഇങ്ങനെയായിരുന്നു. ‘ ദയവു ചെയ്ത് നിങ്ങളെ പോലുള്ള ഒരു സംവിധായകന്‍ ഒരിക്കലും ഒരു നടന്റേയും അടുത്തേക്ക് പോയി ഡേറ്റ് ചോദിക്കരുത്’.!