‘സ്നേഹം കൊണ്ടൊന്നുമായിരുന്നില്ല അന്ന് അങ്ങനെ സംഭവിച്ചത്’; സുരഭി ലക്ഷ്മിക്ക് മറുപടിയുമായി പൃഥ്വിരാജ് !
സുരഭിയെ സിനിമകളിലേക്ക് ക്ഷണിച്ചത് ഇഷ്ടം കൊണ്ടല്ലെന്ന് പൃഥ്വിരാജ്
ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി പ്രധാനവേഷത്തിലെത്തിയ മിന്നാമിനുങ്ങ് എന്ന ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് നടന് പൃഥ്വിരാജ് സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തുകയും ചെയ്തു.
സുരഭി ലക്ഷ്മിയുടെ കരിയറിന്റെ ആരംഭകാലത്തുതന്നെ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് താനെന്ന് പൃഥ്വിരാജ് പറഞ്ഞു. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി ലക്ഷ്മി പറഞ്ഞു.
എന്നാല്‍ താന്‍ സുരഭിയെ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം അവരോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല, മറിച്ച് സുരഭി ലക്ഷ്മി ഒരു നല്ല നടിയാണെന്ന് തനിക്ക് മനസിലായതുകൊണ്ടാണെന്നാണ് പൃഥ്വിരാജ് പറയുന്ന മറുപടി.