അവസരം കിട്ടിയാൽ മഞ്ജുവിനൊപ്പം അഭിനയിക്കും, ഡബ്ല്യുസിസി ചെയ്യുന്നത് നല്ല കാര്യങ്ങൾ: ദിലീപ്

ഗോൾഡ ഡിസൂസ
ശനി, 28 ഡിസം‌ബര്‍ 2019 (08:38 IST)
നടിയും മുൻഭാര്യയുമായ മഞ്ജു വാര്യരുമായി യാതോരു ശത്രുതയുമില്ലെന്ന് നടൻ ദിലീപ്. മഞ്ജുവുമായി ചേര്‍ന്ന് അഭിനയിക്കുന്നതിന് തടസ്സമില്ല. മഞ്ജുവിന് അനുയോജ്യമായ വേഷമുണ്ടെങ്കില്‍ അവര്‍ അഭിനയിക്കുമെന്നും, ഒരിക്കലും അവര്‍ തന്റെ ശത്രുവല്ലെന്നും ദിലീപ് മനോരമയുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ദിലീപ് പറഞ്ഞു. കേസ് കോടതിയിലാണ് ഉള്ളത്. ഇതിനെ കുറിച്ച് പരസ്യമായി സംസാരിക്കില്ലെന്ന് അവിടെ എഴുതി നല്‍കിയതാണ്. അതുകൊണ്ട് വിശദമായി പിന്നീട് സംസാരിക്കാമെന്നും ദിലീപ് പറഞ്ഞു. 
 
അതോടൊപ്പം, വനിതാ സംഘടനയായ ഡബ്ല്യുസിസിയെ കുറിച്ചും ദിലീപ് പറഞ്ഞു. സിനിമയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി നിലവില്‍ വന്ന വിമന്‍ ഇന്‍ കളക്ടീവിനെ കുറിച്ച് എനിക്ക് മോശം അഭിപ്രായമില്ല. അവര്‍ ചെയ്യുന്നത് നല്ല കാര്യമാണ്. ആരോടും എനിക്ക് വ്യക്തി വിദ്വേഷമില്ല. എന്റെ കൂടെ അഭിനയിച്ച നടിമാരല്ലെ അവരെല്ലാം. ഡബ്ല്യുസിസി സന്തോഷത്തില്‍ തന്നെ മുന്നോട്ട് പോകട്ടെ. എനിക്കെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചു എന്നത് കൊണ്ട് അവരുമായി എനിക്ക് പ്രശ്‌നങ്ങളില്ല. - ദിലീപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments