Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

‘മമ്മൂക്ക അഭിനയിക്കുന്നത് കണ്ടിട്ടില്ല, കാത്തിരിക്കുകയാണ് ആ നിമിഷത്തിനായി’ : മഞ്ജു വാര്യർ

മമ്മൂക്ക

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 27 ഡിസം‌ബര്‍ 2019 (15:25 IST)
വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു.  അടുത്തുതന്നെ ഒരു ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്ന ആ സിനിമ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
അതേക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞത് താൻ ഏറ്റവും അധികം ആഗ്രഹത്തോടേയും പ്രതീക്ഷയോടെയും കാത്തിരുന്ന പടമാണ് അതെന്നും ഒടുവിൽ തന്റെ ആഗ്രഹം സാധ്യമാവുകയാണെന്നുമാണ്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
 
‘ആ ചിത്രം ഉടനെ ഉണ്ടാകും. നവാഗതനായ ജോഫിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമാണ് നിർമിക്കുന്നത്. മമ്മൂക്ക അഭിനയിക്കുന്നു, കൂട്ടത്തിൽ ഞാനും. കുട്ടിക്കാലം മുതൽ കണ്ട് വളർന്നവരുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് ചെറിയ കാര്യമല്ല. ലാലേട്ടന്റെ കൂടെ ചെയ്യാൻ പറ്റിയിട്ടുണ്ട്. പക്ഷേ, മമ്മൂക്കയോടൊപ്പം ഒരിക്കൽ പോലും സാധിച്ചില്ല.‘
 
‘മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയിമിൽ നിൽക്കുമ്പോൾ എങ്ങനെ ആയിരിക്കും. ഒരുപാട് അടുത്തിടപഴകാനുള്ള അവസരങ്ങൾ ഒന്നും ഇതുവരെ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. മമ്മൂക്ക അഭിനയിക്കുന്ന നേരിട്ട് കണ്ടിട്ടുമില്ല. അതെങ്ങനെയായിരിക്കും എന്നൊക്കെ ആലോചിക്കുമ്പോൾ ടെൻഷൻ ഉണ്ട്. മമ്മൂക്കയുമൊന്നിച്ച് വരാനിരിക്കുന്ന ഒരുപാട് സിനിമകളുടെ തുടക്കമാകട്ടെ ഈ ചിത്രമെന്ന് ആഗ്രഹിക്കുന്നു.’ - മഞ്ജു പറയുന്നു.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നാഥനായി മാറിയ മമ്മൂട്ടി, അവിശ്വസനീയമായിരുന്നു ആ മാറ്റം’ - ശ്യാമപ്രസാദ് പറയുന്നു