Webdunia - Bharat's app for daily news and videos

Install App

‘ഐ പി എല്ലിൽ നിന്നും പിന്മാറണം‘; രോഹിതിനോട് ഗോ ബാക്ക് പറഞ്ഞ് ആരാധകർ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (14:39 IST)
ഇന്ത്യയുടെ ഉപനായകൻ രോഹിത് ശർമയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുന്നു. ദീപാവലിയോട് അനുബന്ധിച്ച് ഇട്ട ട്വീറ്റാണ് താരത്തിനു വിനയായിരിക്കുന്നത്. ദീപാവലി ആശംസകൾ അറിയിച്ച താരം പടക്കങ്ങൾ പൊട്ടിക്കുന്നതിനെതിരെ ശബ്ദമുയർത്തിയിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. 
 
മുമ്പ് രോഹിത് തന്നെ പടക്കങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തി നടത്തിയ ട്വീറ്റ് സഹിതമാണ് വിമര്‍ശനം. പടക്കങ്ങളും മറ്റു കരിമരുന്നുകളും കൊണ്ടു സമ്പുഷ്ടമായ ഐപിഎല്ലില്‍ നിന്ന് രോഹിത് പിന്മാറണമെന്നു പോലും ഒരു വിഭാഗം ആരാധകര്‍ കുറിച്ചു. ഐ പി എല്ലിൽ തുടരാൻ രോഹിതിനു അവകാശമില്ലെന്നും ചിലർ കുറിക്കുന്നുണ്ട്. 
 
‘എല്ലാ ഇന്ത്യക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍. ഈ ദീപാവലി കൂടുതല്‍ വെളിച്ചവും തിളക്കവും നമ്മുടെ ജീവിതത്തിലേക്കു കൊണ്ടു വരട്ടെയെന്ന് ആഗ്രഹിക്കുന്നു. ഉപഹാരങ്ങള്‍ കൊണ്ട് സമ്പന്നമാക്കുമ്പോഴും പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോളും ഇതുപോലുള്ള ജീവികളെ നമുക്ക് ഓര്‍മ്മിക്കാം. പടക്കങ്ങള്‍ പൊട്ടുമ്പോള്‍ അവര്‍ കാട്ടുന്ന വെപ്രാളം ഭയങ്കരം തന്നെ.’ എന്ന് കൂറിച്ച ട്വീറ്റിൽ ഒരു നായയുടെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. 
 
പടക്കത്തിന്റെ ശബ്ദം കേട്ട് ഭയക്കുന്ന ഒരു പട്ടിക്കുട്ടിയാണ് വീഡിയോയിൽ ഉള്ളത്.  ഇതോടെയാണ് രോഹിത്ത് തന്നെ മുമ്പ് പടക്കം ഉപയോഗിച്ചതിന്റെ തെളിവുകളുമായി ആരാധകര്‍ രംഗത്തെത്തിയത്. ഇതിനു പുറമെ അഞ്ചു മാസം മുമ്പ് രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയപ്പോള്‍ സ്റ്റേഡിയത്തിലങ്ങോളമിങ്ങോടം പടക്കങ്ങള്‍ പൊട്ടുന്നതിന്റെയും കരിമരുന്ന് കലാപ്രകടനം നടത്തുന്നതിന്റെയും വീഡിയോയും ചിലര്‍ പങ്കുവച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു സെലന്‍സ്‌കിയുടെ നന്ദി

ദേശീയ ആരോഗ്യ മിഷന്‍: കേന്ദ്രം കേരളത്തിനു തരാനുള്ളത് 636.88 കോടി രൂപ

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments