ഇതാണ് ഫ്രണ്ട്ഷിപ്; സൗഹൃദങ്ങളുടെ കഥ പറഞ്ഞ 10 മലയാള സിനിമകള്‍
തോമസുകുട്ടിയേയും അപ്പുക്കുട്ടനേയും ആർക്കെങ്കിലും മറക്കാൻ കഴിയുമോ?
ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ലോകം സൗഹൃദങ്ങളുടെ ദിനമായി ആഘോഷിക്കുന്നത്. ജീവിതത്തിൽ ഒരു സൗഹൃദമെങ്കിലും ഇല്ലാത്തവരായി ആരുമുണ്ടാകില്ല. മലയാളം, തമിഴ് തുടങ്ങി ഏതു ഭാഷകളിലെ സിനിമ എടുത്താലും അതിൽ ഫ്രണ്ട്ഷിപ് ഉണ്ടാകും.
സിനിമയുടെ കഥയിലേക്ക് കടക്കുമ്പോല്‍ സൗഹൃദ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ട്. അത്തരത്തില്‍ ക്ലാസ്‌മേറ്റ്‌സും ഹരിഹര്‍ നഗറും ദോസ്തും ഫ്രണ്ട്‌സും അങ്ങനെ മലയാളികള്‍ നഞ്ചിലേറ്റിയ സൗഹൃദങ്ങളുടെ കഥ സിനിമകളേറെ. മലയാളത്തിലെ മികച്ച 10 സൌഹ്രദ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്സ് ഒരു ക്യാമ്പസ് ചിത്രമാണ്. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന സിനിമയിൽ പ്രഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവൻ തുടങ്ങിയവരാണ് അഭിനയിച്ചത്.
മലയാളികൾ ഇതുവരെ കാണാത്ത ഒരു പ്രമേയമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന ചിത്രത്തിൽ. പെൺകുട്ടികൾ തമ്മിലുള്ള ‘എടാ’ വിളിയായിരുന്നു പ്രധാനം. നല്ലൊരു സന്ദേശം നൽകുന്ന ചിത്രത്തിൽ റോമ, പാർവതി തുടങ്ങിയവരാണ് അഭിനയിച്ചത്.
മലയാളത്തിലെ സൗഹൃദ ബന്ധങ്ങളുടെ കഥ പറയുമ്പോള്‍ ഒഴിച്ചുകൂടാത്തതാണ് ഹരിഹര്‍ നഗര്‍ സിനിമകള്‍. ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ വന്നു. മൂന്നും പ്രേക്ഷകര്‍ ആസ്വദിച്ചു. തോമസുകുട്ടിയും ഗോവിന്ദന്‍കുട്ടിയും മഹാദേവനും അപ്പുക്കുട്ടനും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട കൂട്ടുകാരാണ്. സിദ്ദിഖ്-ലാല്‍ ആണ് ആ സൃദസിനിമയുടെ സൃഷ്ടാക്കള്‍.
ദാസനെയും വിജയനെയും ഒഴിച്ചു നിര്‍ത്തി ഒരു സൗഹൃദ ബന്ധം മലയാള സിനിമയ്ക്ക് പറയാനില്ല. നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ ഇല്ലാഞ്ഞത് എന്ന് ചോദിച്ചാല്‍, എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന മറുപടി മലയാളികളും വിശ്വസിക്കുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആ വർഷത്തെ ഹിറ്റ് ചിത്രമായിരുന്നു.
സിദ്ദിഖ് ഒരുക്കിയ ഫ്രണ്ട്സ് എന്ന ചിത്രവും ഫ്രണ്ട്ഷിപ്പിനെയാണ് പറയുന്നത്. മുകേഷ്, ജയറാം, ശ്രീനിവാസൻ എന്നിവരുടെ സൌഹ്രദമാണ് ചിത്രം പറയുന്നത്. ദിവ്യ ഉണ്ണിയും മീനയും നായികമാരായെത്തിയ ചിത്രം സൗഹൃദത്തിന്റെയും ബന്ധത്തിനെയും വിലയും മൂല്യവും വിളിച്ചു പറയുന്നതാണ്.
സൗഹൃദവും പ്രണയവും തന്നെയാണ് തുളസിദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രവും പറഞ്ഞത്. ഉദകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ട് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ദിലീപും കുഞ്ചാക്കോ ബോബനുമാണ് ദോസ്ത്തായി എത്തിയത്.
7. നിറം
കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ നിറം അവസാനം വരെ പറയുന്നത് ഫ്രണ്ട്ഷിപ് ആണ്. ക്ലൈമാക്സിൽ പ്രണയമാണ് വിജയിക്കുന്നതെങ്കിലും ഇരുവരുടെയും ഫ്രണ്ട്ഷിപ് കണ്ടിരിക്കാൻ തന്നെ രസമാണ്. സൗഹൃദങ്ങള്‍ക്കിടയില്‍ 'ഡാ' എന്ന വാക്കിന് പ്രചാരം ലഭിച്ചത് ഈ കമല്‍ ചിത്രത്തിന് ശേഷമാണെന്ന് വേണമെങ്കില്‍ പറയാം
സൗഹൃദങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ കോമഡി ക്രൈം ത്രില്ലറാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സ്. ബിജു മേനോന്റെയും ജയറാമിന്റെയും മനോജ് കെ ജയന്റെയും കുഞ്ചാക്കോ ബോബന്റെയും കൂട്ടുകെട്ട് ശരിക്കും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചു.
9. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പൂര്‍ണമായും സൗഹൃദ ബന്ധത്തിന്റെ കഥയാണ്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും. ഒരു കൂട്ടം നവാഗതരാണ് ചിത്രത്തിന് പിന്നീല്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അജുവിന്റെയും നിവിന്റെയുമൊക്കെ അരങ്ങേറ്റം എന്ന പ്രത്യേകതയുമുണ്ട്.
പ്രേമത്തില്‍ പ്രേമത്തിനൊപ്പം സൗഹൃദത്തിനും പ്രധാന്യം നല്‍കുന്നുണ്ട്. പ്രേമം വെറും പ്രേമത്തിന്റെ കഥ മാത്രമല്ല എന്ന് പറയുന്നതിന്റെ തെളിവാണ് ശംഭുവും കോയയും. ആദ്യാവസാനം വരെ അവര്‍ ജോര്‍ജ്ജിനൊപ്പമുണ്ട്. മൂന്ന് പേരുടെയും ഫ്രണ്ട്ഷിപിന് അത്രതന്നെ പ്രാധാന്യവും സംവിധായകൻ നൽകുന്നുണ്ട്.