Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി ഭ്രമമില്ലാതെ മമ്മൂട്ടി !

മമ്മൂട്ടിക്ക് 100 കോടിയിൽ നോട്ടമില്ല!

100 കോടി ഭ്രമമില്ലാതെ മമ്മൂട്ടി !

ജെ എസ് ദീപു

, ചൊവ്വ, 8 നവം‌ബര്‍ 2016 (10:28 IST)
മലയാള സിനിമയും 100 കോടി ക്ലബ് എന്ന മോഹവലയത്തില്‍ പെട്ടുകഴിഞ്ഞു. ഒരുപാട് പ്രൊജക്ടുകള്‍ ഈ ലക്‍ഷ്യം വച്ച് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുലിമുരുകന്‍ 100 കോടി ക്ലബിൽ ഇടം പിടിച്ചതോടെ നിർമ്മാതാക്കളും സംവിധായകരും താരങ്ങളും ഇപ്പോൾ ആ ലക്‌ഷ്യം നേടാനുള്ള പരക്കം പാച്ചിലിലാണ്. തന്‍റെ പുതിയ സിനിമ ‘വീരം’ 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന് സംവിധായകന്‍ ജയരാജ് തന്നെ അവകാശപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടെ സിനിമയെ സമീപിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.
 
നല്ല സിനിമകള്‍ സൃഷ്ടിക്കുക എന്ന നയമാണ് മമ്മൂട്ടി മുന്നോട്ടുവയ്ക്കുന്നത്. ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന പുതിയ മമ്മൂട്ടിച്ചിത്രം തന്നെ ഇതിന് ഉദാഹരണമാണ്. ക്രിസ്മസിന് തിയേറ്ററുകളിലെത്തുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ കുടുംബചിത്രമാണ്. നവാഗതനായ ഹനീഫ് അദേനിയാണ് സംവിധാനം.
 
നല്ല സിനിമകള്‍ സ്വാഭാവികമായി നേടുന്ന വിജയമാണ് ഇത്തരം ചിത്രങ്ങളിലൂടെ മമ്മൂട്ടി ലക്‍ഷ്യമിടുന്നത്. അടുത്തതായി രഞ്ജിത്തിനൊപ്പം ചേര്‍ന്ന് ഒരു ഫാമിലി ആക്ഷന്‍ സിനിമ മമ്മൂട്ടി ചെയ്യുന്നുണ്ട്. പിന്നീട് ശ്യാംധറിന്‍റെ കുടുംബചിത്രം. ഈ സിനിമകളൊന്നും തന്നെ 100 കോടി ക്ലബ് ലക്‍ഷ്യമിട്ട് എല്ലാ മസാലകളും അരച്ചുചേര്‍ത്തുള്ള ചിത്രങ്ങളല്ല. എന്നാല്‍ ഇവ പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ല സിനിമകളാണ്.
 
മലയാളിത്തമുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. അത്തരം സിനിമകള്‍ വലിയ വിജയം നേടുമെന്ന വിശ്വാസവുമുണ്ട്. കോലാഹലങ്ങളില്ലാതെ പുറത്തിറങ്ങുകയും മഹാവിജയമാകുകയും ചെയ്ത തോപ്പില്‍ ജോപ്പന്‍ തന്നെ ഇതിന് ഉദാഹരണമായി എടുത്തുപറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊഴം കണ്ടപ്പോള്‍ പൃഥ്വി അയച്ച ആ മെസേജ് എന്തായിരുന്നു!