Webdunia - Bharat's app for daily news and videos

Install App

110 കോടി വേണ്ടെന്നുവച്ച് വിജയ് രാഷ്ട്രീയത്തിലേക്ക്, നടന്റെ ആസ്തി, അവസാന സിനിമ എപ്പോള്‍?

കെ ആര്‍ അനൂപ്
ശനി, 3 ഫെബ്രുവരി 2024 (09:06 IST)
നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി വിജയ് മുന്നോട്ട് പോകുകയാണെങ്കില്‍ സിനിമ ഉപേക്ഷിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വാര്‍ത്ത ആരാധകരെ നിരാശരാക്കി. അങ്ങനെയാണെങ്കില്‍ ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം. വിജയ് സിനിമകള്‍ക്ക് വാങ്ങുന്നത് വന്‍ പ്രതിഫലമാണ്. ഇത് ഉപേക്ഷിച്ചാണ് നടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.സിനിമകള്‍ക്ക് നടന്‍ വാങ്ങിക്കുന്ന പ്രതിഫലവും ആസ്തിയും ചര്‍ച്ചയാകുകയാണ്. 
 
സിനിമ മാത്രമല്ല വിജയുടെ വരുമാനമാര്‍ഗ്ഗം.അംബാസിഡര്‍, പരസ്യങ്ങള്‍,അമ്മ, ഭാര്യ, മകന്‍ എന്നിവരുടെ പേരിലുള്ള കല്യാണ മണ്ഡപങ്ങളും ചെന്നൈയില്‍ നടനുണ്ട് ഇവയെല്ലാം വരുമാന മാര്‍ഗങ്ങളാണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 100 മുതല്‍ 110 കോടി വരെ പ്രതിഫലമായി നടന്‍ വാങ്ങാറുണ്ട്.തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. നടന്റെ ആസ്തി എത്രയാണെന്ന് അറിയണ്ടേ ?
 
വിജയിയുടെ ആകെ ആസ്തി 445 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയില്‍ നീലങ്കരിയിലെ കടലിന് അഭിമുഖമായി പണി കഴിപ്പിച്ച ആഢംബര വീട്ടിലാണ് ഭാര്യ സംഗീതയ്ക്കും മക്കളായ ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ തുടങ്ങിയവര്‍ക്കൊപ്പം വിജയ് താമസിക്കുന്നത്. നടന്റെ ഭാര്യ സംഗീതയ്ക്ക് 400 കോടിയുടെ അടുത്ത് സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments