Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവും എഴുതും, വിസ്മയെ പോലെ കവിതയല്ല നോവല്‍, മക്കളെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

Mohanlal  Mohanlal says about his children  Pranam

കെ ആര്‍ അനൂപ്

, വെള്ളി, 2 ഫെബ്രുവരി 2024 (15:25 IST)
സിനിമാതാരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്ക് അറിയുവാന്‍ ഇഷ്ടമാണ്. മലയാള സിനിമയുടെ നടന വിസ്മയം മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്. മകള്‍ വിസ്മയ മോഹന്‍ലാലിന് സിനിമയില്‍ വലിയ താല്പര്യമില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമല്ല വിസ്മയ എന്ന മായ. ഇപ്പോഴിതാ മകളെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
വിസ്മയെ പോലെ പ്രണവും എഴുതാറുണ്ടെന്നും ഒരു നോവല്‍ പ്രണവ് എഴുതി പൂര്‍ത്തിയാക്കാറായി എന്ന് മോഹന്‍ലാല്‍ പറഞ്ഞു. യുകെയില്‍ പോയി ചിത്രം വരയൊക്കെ മകള്‍ പഠിച്ചിട്ടുണ്ട് 
ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോള്‍ തായ്ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണ് വിസ്മയ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
 
'പണ്ടും അവള്‍ കഥകളൊക്കെ എഴുതുമായിരുന്നു. ഇതുപോലെ കവിതകള്‍ എഴുതും എന്നറിയില്ലായിരുന്നു. നന്നായിട്ടു ചിത്രം വരയ്ക്കും. യുകെയില്‍ പോയി കുറേനാള്‍ ചിത്രം വരെ പഠിച്ചതാണ്. പ്രാഗിലും പഠിച്ചിട്ടുണ്ട്. പിന്നെ കുറേനാള്‍ ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോള്‍ തായ്ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണ്.
അപ്പുവും എഴുതും. കവിതയല്ല, നോവല്‍. ഒരെണ്ണം എഴുതി പൂര്‍ത്തിയാകാറായി. സുചിയും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. രസമയുള്ള കാര്‍ഡുകള്‍ ഉണ്ടാകും. ചെന്നൈയിലെ വീട്ടില്‍ സുചിയ്ക്ക് ഒരു ആര്‍ട് വര്‍ക്ക് ഷോപ്പുണ്ട്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ഞാനും വരയ്ക്കും. അടുത്തിടെ എന്റെയൊരു സുഹൃത്ത് വീടു വച്ചു. ലാലേട്ടന്‍ എനിക്കൊരു ചിത്രം വരച്ചു തരണം എന്നു പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു പെയ്ന്റിങ് ചെയ്തു. മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്', -മോഹന്‍ലാല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രാന്‍സ് വുമണ്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു,അതില്‍ എന്താണ് തെറ്റ്? സോഷ്യല്‍ മീഡിയയിലെ അനാവശ്യ ചര്‍ച്ചകള്‍, എല്ലാത്തിനും മറുപടി നല്‍കി ലിജോ