മോഹൻലാൽ വീണ്ടും മീശപിരിക്കുന്നു!...
കൊട്ടും കുരവയുമായി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ട്രെയിലർ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മോഹൻലാൽ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ മീശപിരിച്ചുള്ള ലുക്കാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.
ഉത്സവപ്പറമ്പിലെ കൊട്ടും യുദ്ധഭൂമിയുമാണ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കാണിയ്ക്കുന്നത്. ആരാധകരുടെ എല്ലാ പ്രതീക്ഷയും നിലനിര്‍ത്തിക്കൊണ്ടുള്ള ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒന്നിയ്ക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്. 1971 ല്‍ നടന്ന ഇന്ത്യ - പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിയ്ക്കുന്നത്.
ആശ ശരത്താണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നത്. അല്ലു സരിഷ്, അരുണോദയ് സിങ്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, പ്രിയങ്ക അഗര്‍വാള്‍, ശ്രുഷ്ടി ഡാങ്കെ, പദ്മരാജ് രതീഷ്, പ്രദീഷ് ചന്ദ്രന്‍, കൃഷ്ണ കുമാര്‍, മണിക്കുട്ടന്‍ തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.