Select Your Language

Notifications

webdunia
webdunia
webdunia
webdunia

2023 അവസാനിക്കും മുമ്പേ ആഘോഷമാക്കേണ്ട സിനിമകള്‍ ! നിങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രം ഏത് ?

2023 latest movies 2023 last movies 2023 upcoming movies upcoming release new release latest movies movie release Hindi movies Malayalam movies Telugu movies Tamil movies 2023 latest release 2023 must watch movies 2023 big budget movies 2023 hit movies film news

കെ ആര്‍ അനൂപ്

, ബുധന്‍, 1 നവം‌ബര്‍ 2023 (09:08 IST)
2023 അവസാനിക്കും മുമ്പ് ബിഗ് സ്‌ക്രീനുകളില്‍ എത്താന്‍ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ ഉണ്ട്. വലിയ ബജറ്റില്‍ വന്‍ താര നിരയെ അണിനിരത്തി ഒരുക്കിയ ഡങ്കി,സലാര്‍ 1 തുടങ്ങിയ ചിത്രങ്ങള്‍ ഡിസംബറില്‍ റിലീസ് ചെയ്യും.
 
സലാര്‍ 1
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ഡിസംബര്‍ 22 ന് പ്രദര്‍ശനത്തിനെത്തും.
 പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
ഡങ്കി
 
ഷാരൂഖ് ഖാന്‍, ദിയാ മിര്‍സ, തപ്സി പന്നു, ബൊമന്‍ ഇറാനി തുടങ്ങിയ താരനിര അണിനിരക്കുന്ന രാജ്കുമാര്‍ ഹിരാനി ചിത്രമാണ് ഡങ്കി. ഡിസംബര്‍ 22ന് തന്നെയാണ് ഈ സിനിമയുടെയും റിലീസ്.
 
അന്വേഷിപ്പിന്‍ കണ്ടെത്തും
 
ടോവിനോ തോമസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമ 2023 ഡിസംബര്‍ 8 ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.ടൊവിനോ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
 അനിമല്‍
 
രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അനിമല്‍'.ആക്ഷന്‍ ത്രില്ലര്‍ സിനിമ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും.രശ്മിക മന്ദാന, അനില്‍ കപൂര്‍,ത്രിപ്തി ദിമ്രി, ബോബി ഡിയോള്‍ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിയോയിൽ എലിസ ദാസായി എന്തുകൊണ്ട് മഡോണ സെബാസ്റ്റ്യൻ, തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്