Select Your Language

Notifications

webdunia
webdunia
webdunia
webdunia

25 മത്സരാര്‍ത്ഥികള്‍, 'ബിഗ് ബോസ് 6' ആരംഭിക്കുന്നത് മാര്‍ച്ച് 10ന്? മോഹന്‍ലാല്‍ എത്തുന്നത് ഈ ദിവസം !

bigg boss season 6 release date
bigg boss 6 promo
bigg boss 6 tamil today
bigg boss 6 today episode
bigg boss 6 contestants list

കെ ആര്‍ അനൂപ്

, ബുധന്‍, 14 ഫെബ്രുവരി 2024 (10:20 IST)
ബിഗ് ബോസ് ആറാം സീസണ്‍ കാണാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഷോ ആരംഭിക്കുന്നതിനു മുമ്പ് അണിയറക്കാര്‍ ലോഗോ പുറത്തിറക്കിയിരുന്നു. എന്നുമുതല്‍ പരിപാടി ആരംഭിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മാര്‍ച്ച് 10ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
മാര്‍ച്ച് 10ന് തന്നെ ബിഗ് ബോസ് മലയാളം ആരംഭിക്കും. മാര്‍ച്ച് ഒന്‍പതിന് മത്സരാര്‍ത്ഥികള്‍ ചെന്നൈയിലെ ബിഗ് ബോസ് വീട്ടിലേക്ക് കയറും എന്നാണ് പറയപ്പെടുന്നത്. മാര്‍ച്ച് മൂന്നിന് തന്നെ പുതിയ മത്സരാര്‍ത്ഥികള്‍ ചെന്നൈയിലേക്ക് പുറപ്പെടും. മോഹന്‍ലാലിന്റെ ഷൂട്ടും ഒമ്പതാം തീയതി നടക്കും. 25 മത്സരാര്‍ത്ഥികള്‍ ഇത്തവണ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പത്താം തീയതി 7 മണിക്ക് ബിഗ് ബോസ് മലയാളം ആറാം സീസണിന് തിരി തെളിയും.
 
 ഇതിനോടകം തന്നെ നിരവധി പ്രമോ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.പ്രോമോയില്‍ മോഹന്‍ലാല്‍ പുതിയ സീസണില്‍ നാല് ബെഡ്‌റൂമുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപ്പിച്ചു. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഷോ 24/7 സ്ട്രീം ചെയ്യും. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാന്‍ഡ് ഫോണ്‍ ബില്ല് കണ്ട് വീട്ടുകാര്‍ പ്രണയം പിടിച്ചു! പിന്നെ ഒളിച്ചോട്ടം, പ്രണയകാലം ഓര്‍ത്ത് നടന്‍ ഷാജു ശ്രീധര്‍