Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇൻസ്പെക്ടർ ബൽ‌റാമിന് 28 വയസ്, രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച പോസ്റ്റർ; ആരും കാണിക്കാത്ത മാസ് !

ഇൻസ്പെക്ടർ ബൽ‌റാമിന് 28 വയസ്, രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച പോസ്റ്റർ; ആരും കാണിക്കാത്ത മാസ് !
, ഞായര്‍, 28 ഏപ്രില്‍ 2019 (13:04 IST)
അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി പൊലീസ് യൂണിഫോം അണിഞ്ഞത്. ഇനി വരാനിരിക്കുന്ന ഉണ്ടയിലും പൊലീസ് കഥാപാത്രമാണ്. എന്നാൽ, മലയാളികളെ കോരിത്തരിപ്പിച്ച മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങളിൽ ഒന്നാണ് ഇൻസ്പെക്ടർ ബൽ‌റാം. 
 
മെഗാസ്റ്റാര്‍ അഭിനയിച്ച് ഫലിപ്പിച്ച ആവനാഴി എന്ന ചിത്രത്തിലൂടെയാണ് ബല്‍റാമായി താരമെത്തിയത്. ഈ സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും ഇറക്കിയിരുന്നു. റിലീസിനെത്തി 28 വര്‍ഷങ്ങള്‍ പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രം.  
 
ടി ദാമോദരന്‍ തിരക്കഥ ഒരുക്കി ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ആവനാഴി. 1986 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ഗീതയായിരുന്നു നായിക. മുഖ്യകഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ബല്‍റാം എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
പിന്നീട് ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ ഐവി ശശി മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിച്ചിരുന്നു. അക്കാലത്തെ ബംബർ ഹിറ്റായിരുന്നു ചിത്രം. 1991 ഏപ്രില്‍ 28 നായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം മുരളി, ജഗദീഷ്, കുഞ്ചന്‍, ഉര്‍വശി, ഗീത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിച്ചിരുന്നത്. 
 
28 വർഷം പൂർത്തിയായപ്പോൾ ചിത്രത്തെ കുറിച്ച് ചില അറിയാക്കഥകളും പുറത്തുവന്നിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തിയ വര്‍ഷമായിരുന്നു ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. വ്യക്തമായി പറയുകയാണെങ്കിൽ ചിത്രം റിലീസ് ചെയ്ത് 5 ആഴ്ചകൾ പിന്നിട്ടശേഷമായിരുന്നു. 
 
ഇത് സൂചിപ്പിച്ച് കൊണ്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദരാഞ്ജലികളുമായി എത്തിയത്. ചരിത്രത്തിന്റെ ചുവന്ന താളില്‍ മറ്റൊരു രക്തസാക്ഷി! പ്രിയങ്കരനായ രാജീവ് ഗാന്ധിയ്ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍ എന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.
 
അമ്പത് ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ചതിന്റെ പോസ്റ്ററും വൈറലായി കൊണ്ടിരിക്കുകയാണ്. മികച്ച കളക്ഷനും നേടിയ പടമായിരുന്നു. 
 
ഇതേ സീരിസില്‍ മൂന്നാമതായി എത്തിയ സിനിമയാണ് ബല്‍റാം v/s താരദാസ്. ഐവി ശശി സംവിധാനം ചെയ്ത ചിത്രം 2006 ലായിരുന്നു പുറത്തിറങ്ങുന്നത്. അതിരാത്രം എന്ന ചിത്രത്തിലെ താരദാസ് എന്ന കഥാപാത്രവും ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവും ചേര്‍ന്നായിരുന്നു ഈ ചിത്രം എത്തിച്ചത്. എന്നാൽ വേണ്ടത്ര ശ്രദ്ധ നേടാൻ ചിത്രത്തിനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതൽ മുടക്കിൽ ഒന്നാമൻ, ബറോസ് ഈ വർഷം തുടങ്ങും; സംവിധാനം മോഹൻലാൽ