രണ്ടാം വിവാഹവാർഷികത്തിന്റെ ചെറിയ ആഘോഷത്തിലാണ് നടൻ നീരജ് മാധവും ഭാര്യ ദീപ്തിയും. ദീപ്തിക്ക് നൽകിയ സർപ്രൈസ് വീഡിയോ പങ്കുവെച്ച് താരം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് ദീപ്തിക്ക് കൊടുത്ത സർപ്രൈസിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്.
'‘ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. രണ്ട് ആഴ്ച ആയിരുന്നു ഷൂട്ടിംഗ്. അതുകഴിഞ്ഞ് ദീപ്തിയെ വിളിച്ച് ഒരു മാസത്തിൽ കൂടുതൽ ഉണ്ടാകും ഷൂട്ട് ഇനിയും എന്ന് പറഞ്ഞു. പക്ഷേ, അപ്പോൾ ഞാൻ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിനു കാത്ത് നിൽക്കുകയായിരുന്നു. ആദ്യമായിട്ടായിരുന്നു ഞങ്ങളത്രയും ദിവസം മാറിനിൽക്കുന്നത്. അതിന്റെ നല്ല വിഷമത്തിലായിരുന്നു അവൾ. അവൾ ജോലി ചെയ്യുന്ന ഇൻഫോപാർക്കിൽ ഞാൻ കാത്ത് നിന്നു. ഒരു സർപ്രൈസ് പിറന്നതിങ്ങനെ' - നീരജ് കുറിച്ചു.
ഏപ്രിൽ രണ്ടിന് നീരജിന്റെയും ദീപ്തിയുടെയും രണ്ടാം വിവാഹവാർഷികമായിരുന്നു. 'രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ ദീപ്തി' എന്നായിരുന്നു വിവാഹവാർഷികത്തെ കുറിച്ച്നീരജ് കുറിച്ചത്.