Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മമ്മൂക്ക നിങ്ങളെന്തൊരു മനുഷ്യനാണ്? മൂന്ന് ഭാഷ, മൂന്ന് ഹിറ്റ്, ഒരേയൊരു നായകൻ - മമ്മൂട്ടി!

മമ്മൂക്ക
, ശനി, 13 ഏപ്രില്‍ 2019 (11:02 IST)
ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് ഒരു ഇൻഡസ്ട്രിയെ തന്നെ ഭരിക്കുന്ന, അഭിമാനമായി നിലയുറപ്പിക്കുന്ന നടനാണ് മമ്മൂട്ടി. നവാഗതരെന്നോ പരിചയസമ്പന്നരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ ഏറ്റെടുക്കാറുള്ളത്. കഥ ഇഷ്ടപെട്ടാൽ, തന്റെ ഡേറ്റുകൾ അനുസരിച്ച് സിനിമ ഏറ്റെടുക്കുന്നതിൽ മമ്മൂട്ടി ഇന്നും മുൻ‌പന്തിയിൽ തന്നെയുണ്ട്.
 
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു വമ്പൻ ഹിറ്റായി ചിത്രം മാറുമെന്ന് ഉറപ്പാണ്. ഒരു കം‌പ്ലീറ്റ് ഫാമിലി എന്റർ‌ടെയ്നർ ആണ് ചിത്രം. ഏത് പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ചിത്രമാണ് വൈശാഖ് ഒരുക്കിയിരിക്കുന്നത്. 
 
മധുരരാജയ്ക്കും പോസിറ്റീവ് റിപ്പോർട്ടുകൾ ലഭിക്കുന്നത് വെച്ച് നോക്കിയാൽ ഒരു വർഷത്തിൽ തുടർച്ചയായി 3 ഇൻഡസ്ട്രികളിൽ നിന്നും അടുപ്പിച്ച് 3 ഹിറ്റ് അടിക്കുന്ന നായകനായി മാറിയിരിക്കുകയാണ് മമ്മൂട്ടി. ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത തമിഴ് ചിത്രം പേരൻപും, ഫെബ്രുവരി 8നു റിലീസ് ചെയ്ത തെലുങ്ക് ചിത്രം യാത്രയും ഹിറ്റ് ആയിരുന്നു. അമുദവനേയും വൈ എസ് ആറിനേയും സ്ക്രീനിൽ പകർത്തിയ, പകർന്നാടിയ മനുഷ്യൻ തന്നെയാണ് രാജയേയും അവതരിപ്പിച്ചതെന്നത് ഏതൊരു സിനിമ പ്രേമിയേയും ആവേശത്തിലാഴ്ത്തുന്ന കാര്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100ലധികം എൿസ്ട്രാ ഷോകൾ, ആദ്യദിനം ചരിത്രമാക്കി രാജ; ബോക്സോഫീൽ രാജതാണ്ഡവം!