Webdunia - Bharat's app for daily news and videos

Install App

30 Years of Yodha: യോദ്ധയുടെ 30 വര്‍ഷങ്ങള്‍; അന്ന് മമ്മൂട്ടി ചിത്രത്തിനു മുന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചിത്രം, ഇന്നും എവര്‍ഗ്രീന്‍ ഹിറ്റ് !

1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്

Webdunia
ശനി, 3 സെപ്‌റ്റംബര്‍ 2022 (10:23 IST)
Yodha vs Pappayude Swantham Appoos: മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ വാശിയേറിയ പോരാട്ടമാണ് മലയാളികള്‍ 1992 ലെ ഓണക്കാലത്ത് കണ്ടത്. മോഹന്‍ലാല്‍ ചിത്രം യോദ്ധയും മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസും തമ്മിലായിരുന്നു ബോക്‌സ്ഓഫീസ് പോരാട്ടം. ഇതില്‍ ഏത് സിനിമയായിരിക്കും അക്കാലത്ത് സൂപ്പര്‍ഹിറ്റായത്? മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഓണക്കാലത്ത് വിജയിച്ചത്? ഉത്തരം ഇതാ 
 
1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്. യോദ്ധ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 30 വര്‍ഷമായി. ഒരു ദിവസത്തിനു ശേഷം സെപ്റ്റംബര്‍ നാലിന് ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളിലെത്തി. ഇതില്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും വലിയ വിജയമായത് മമ്മൂട്ടി ചിത്രമാണ്. മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന വിജയമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ ചെലവ് കൂടിയ ചിത്രം കൂടിയായിരുന്നു യോദ്ധ! 
 
അക്കാലത്തെ സിനിമ വാരികകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 200 ല്‍ കൂടുതല്‍ ദിവസങ്ങള്‍ പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. യോദ്ധ നൂറിലേറെ ദിവസം പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി-ഫാസില്‍ കൂട്ടുകെട്ടിന് അക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ താരമൂല്യവും ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് വമ്പന്‍ വിജയമാകാന്‍ കാരണമായ ഘടകങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍, തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റ് ആയില്ലെങ്കിലും പില്‍ക്കാലത്ത് പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ സിനിമ യോദ്ധയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ

അടുത്ത ലേഖനം
Show comments