Webdunia - Bharat's app for daily news and videos

Install App

300 കോടി പാഴാകില്ല! ഇന്ത്യൻ സിനിമയിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കാൻ സൂര്യ,കങ്കുവ ആദ്യ റിവ്യൂ

കെ ആര്‍ അനൂപ്
വ്യാഴം, 22 ഫെബ്രുവരി 2024 (12:44 IST)
2024 ൽ സൂര്യയുടെ ആരാധകർ ആഘോഷിക്കാനായി കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് നടൻ കടന്നു. കഴിഞ്ഞദിവസം സൂര്യയുടെ ഭാഗങ്ങളുടെ ഡബ്ബിങ് ആരംഭിച്ചിരുന്നു. ത്രീഡി ആയിട്ട് ഒരുങ്ങുന്ന സിനിമ ശിവയാണ് സംവിധാനം ചെയ്യുന്നത്. കങ്കുവ സിനിമയുടെ ദൃശ്യങ്ങൾ കണ്ടു എന്നും വിസ്മയിപ്പിക്കുന്നതാണ് എന്നും ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തു.
 
ചിത്രത്തിൻറെ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസിൽ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്‌സ് കണ്ടു എന്നാണ് രമേഷ് ബാല പറഞ്ഞത്.
 
എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രൻ. പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്റർ ലോഡിംഗ്. രാജ്യത്തെ മികച്ച ഒരു സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകൻ വെട്രിയും മികവ് കാട്ടുന്നു. വൻ പ്രമോഷനായിരിക്കും സൂര്യ നായകനായ ചിത്രത്തിന് ഉണ്ടാകുകയെന്നും 2024 ന്റെ പകുതിയോടെ സിനിമ പ്രദർശനത്തിന് എത്തുമെന്നും അദ്ദേഹം രമേഷ് ബാല അറിയിച്ചു.ALSO READ: മമ്മൂട്ടിയെ പിന്നിലാക്കി ദുല്‍ഖര്‍ ! ഒന്നാമത് ഇപ്പോഴും മോഹന്‍ലാല്‍,ഈ ലിസ്റ്റില്‍ ഇടം നേടി പ്രേമലുവും
 
300 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ദിഷാ പഠാണിയാണ് നായിക.നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‌ലിൻ കിംഗ്‌സ്‌ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ALSO READ: Manjummel Boys Review: ദേ മഞ്ഞുമ്മലെ പിള്ളേരും ഹിറ്റടിച്ചു ! ഭ്രമയുഗത്തിനും പ്രേമലുവിനും പിന്നാലെ തിയറ്ററുകള്‍ ഭരിക്കാന്‍ മഞ്ഞുമ്മല്‍ ബോയ്‌സും !
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

കേരളത്തിൽ മൂന്നും നാലും റെയിൽവേ പാതകൾ വരുന്നു, ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments