Webdunia - Bharat's app for daily news and videos

Install App

ജികെ എന്ന ഒറ്റയാൻ, മലയാള സിനിമയുടെ ഉയർത്തെഴുന്നേൽപ്പിന് 32 വയസ് !

Webdunia
ബുധന്‍, 24 ജൂലൈ 2019 (13:42 IST)
വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായ വർഷമായിരുന്നു 1985,86. ‘ഈ മനുഷ്യന്‍ മലയാള സിനിമയ്ക്ക് ദോഷം ചെയ്യു’മെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കാലം. എന്നാൽ ഒരൊറ്റ കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ നാവടച്ചു മമ്മൂട്ടി.
 
ആ കഥാപാത്രത്തിന്‍റെ പേര് ജി കെ എന്നാണ്. ജി കൃഷ്ണമൂര്‍ത്തി. ജോഷി-മമ്മൂട്ടി ടീം ഒരുമിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റൊരു പ്രത്യേകതകളും ഇല്ലാതെ 1987ൽ റിലീസ് ആയ ചിത്രമാണ് ന്യൂഡൽഹി. പാട്ടോ ഡാൻസോ ഇല്ലാത്ത ഒരു പടം. ഇതും പൊട്ടുമെന്ന് പലരും പറഞ്ഞു. എന്നാൽ, പിന്നീട് നടന്നത് ചരിത്രം. മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് തലയുയർത്തി പിടിക്കാൻ സാധിച്ചത് ഈ മമ്മൂട്ടി ചിത്രത്തിലൂടെയാണ്. 
 
21 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് അവസാനിച്ചത്‌. 50 വയസുള്ള വികലാംഗനായ ജി കെ ആണത്തത്തിന്റെ പ്രതീകമാണ്. മമ്മൂട്ടിയുടെ ഏറ്റവും പവർഫുള്ളായ അവതാരമായിരുന്നു ജികെ. ഇര്‍വിങ് വാലസിന്‍റെ ‘ഓള്‍മൈറ്റി’ എന്ന നോവലിനെ ആധാരമാക്കി ഡെന്നിസ് ജോസഫ് ഒരു തിരക്കഥയെഴുതിയ ചിത്രം തമിഴ്‌നാട്ടിൽ 100 ദിവസത്തിലധികം ഓടി. 
 
29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ മൊത്തം നിര്‍മ്മാണച്ചെലവ്. ന്യൂ ഡെല്‍ഹിയുടെ റിലീസിനെ സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. സെന്സരിംഗ് വിവാദങ്ങളില്‍ പെട്ട് ചിത്രം പെട്ടിയില്‍ ഇരുന്നത് 5 മാസകാലമായിരിന്നു. പിന്നീടുണ്ടായത് ചരിത്രം. റീമേക്ക് അവകാശം വിറ്റതുവഴി മാത്രം 42 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്. 
 
അത്തവണത്തെ ദേശീയ അവാര്‍ഡിന് അവസാന റൌണ്ടില്‍ കമലഹാസന്‍ ‘നായകന്‍’ എന്ന ചിത്രവുമായി മുന്നേറിയപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ന്യൂ ഡെല്‍‌ഹിയായിരുന്നു.  നായകന്‍ ഇല്ലായിരുന്നേല്‍ ചരിത്രം വേറെ ആയേനെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments