Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മമ്മൂട്ടിച്ചിത്രം കണ്ട് രജനികാന്ത് ഞെട്ടി, ഹിന്ദിയില്‍ ചെയ്യാന്‍ ആലോചിച്ചു; തമിഴില്‍ വേണ്ടെന്നുപറഞ്ഞു!

ആ മമ്മൂട്ടിച്ചിത്രം കണ്ട് രജനികാന്ത് ഞെട്ടി, ഹിന്ദിയില്‍ ചെയ്യാന്‍ ആലോചിച്ചു; തമിഴില്‍ വേണ്ടെന്നുപറഞ്ഞു!
, ചൊവ്വ, 23 ജൂലൈ 2019 (17:01 IST)
മലയാളത്തിന്‍റെ മെഗാതാരങ്ങളുമായി എന്നും സൌഹൃദം പുലര്‍ത്തുന്ന സൂപ്പര്‍താരമാണ് രജനികാന്ത്. മമ്മൂട്ടിക്കൊപ്പം ദളപതിയില്‍ അഭിനയിച്ച അദ്ദേഹം മോഹന്‍ലാലിന്‍റെ ഒട്ടേറെ സിനിമകള്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് അതില്‍ നായകനായിട്ടുണ്ട്.
 
മമ്മൂട്ടിയുടെ ‘ന്യൂഡല്‍ഹി’ മെഗാഹിറ്റായി മാറിയ കാലം. മദ്രാസ് സഫയര്‍ തിയേറ്ററില്‍ ന്യൂഡല്‍ഹി 100 ദിവസത്തിലേറെയാണ് കളിച്ചത്. ആ സമയത്താണ് മദ്രാസിലെ വുഡ്‌ലാന്‍ഡ് ഹോട്ടലില്‍ താമസിച്ച് ഹിന്ദി ന്യൂഡല്‍ഹിയുടെ എഴുത്ത് ജോലികളുമായി ഇരിക്കുമ്പോള്‍ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ രജനികാന്ത് വിളിക്കുന്നത്.
 
"ഞാനൊന്ന് മുറിയിലേക്ക് വരട്ടേ? എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്” - എന്ന് രജനികാന്ത് ചോദിച്ചു. രജനിക്ക് ചോദിക്കാനുണ്ടായിരുന്നത് ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്ക് റൈറ്റ് തനിക്ക് തരണം എന്നായിരുന്നു. ചിത്രത്തിന്‍റെ കന്നഡ, തെലുങ്ക്, ഹിന്ദി റീമേക്കുകളുടെ റൈറ്റ് തെലുങ്ക് നിര്‍മ്മാതാവായ കൃഷ്ണ റെഡ്ഡി വാങ്ങിയിരുന്നു.
 
ഹിന്ദി റൈറ്റ് നേരത്തേ വിറ്റുപോയെന്ന് അറിയിച്ചെങ്കിലും അവരോട് ഒന്ന് സംസാരിച്ചുനോക്കാന്‍ രജനി ഡെന്നീസിനെ തന്നെ ചുമതലപ്പെടുത്തി. ഹിന്ദിയില്‍ ഒരു ബ്രേക്ക് കിട്ടാന്‍ ന്യൂഡല്‍ഹി ഉപയോഗപ്പെടുത്താമെന്ന് രജനി ആഗ്രഹിച്ചിരുന്നു.
 
എന്നാല്‍ ഹിന്ദി റൈറ്റ് വാങ്ങിയവര്‍ ജിതേന്ദ്രയെ നായകനാക്കി അത് ചെയ്യാനിരിക്കുകയാണെന്നും അതിനാല്‍ റൈറ്റ് മറിച്ചുനല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു. രജനികാന്തിനാണെങ്കില്‍ അതിന്‍റെ തമിഴ് റൈറ്റ് ആവശ്യവുമില്ല. കാരണം തമിഴില്‍ പരാജയപ്പെടുന്ന നായകനാകാന്‍ അദ്ദേഹത്തിന് കഴിയുകയില്ലല്ലോ.
 
അങ്ങനെ ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്കില്‍ നായകനാകാനുള്ള രജനികാന്തിന്‍റെ ആഗ്രഹം സഫലമാകാതെ പോയി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലിഫോർണിയയിൽ അവധി ആഘോഷമാക്കി മാളവിക മോഹനൻ, ചിത്രങ്ങൾ !