Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 കോടിയും കടന്ന് രാമലീല കുതിക്കുന്നു, ഇനി അങ്കം വിദേശ രാജ്യങ്ങളിലും!

രാമനുണ്ണിയുടെ ജൈത്രയാത്ര ഇനി വിദേശത്ത്!

40 കോടിയും കടന്ന് രാമലീല കുതിക്കുന്നു, ഇനി അങ്കം വിദേശ രാജ്യങ്ങളിലും!
, വ്യാഴം, 26 ഒക്‌ടോബര്‍ 2017 (16:06 IST)
രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. ദിലീപിന്റെ രാമലീല കുതിക്കുകയാണ്. രാമലീല ഇനി വിദേശ രാജ്യങ്ങളിലും തന്റെ തേരോട്ടം ആരംഭിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തം.
 
ഏകദേശം 207 സ്‌ക്രീനുകളിലാണ് വിവിധ രാജ്യങ്ങളിലായി ചിത്രം റിലീസ് ചെയുന്നത്. യൂ എസ് എ, യൂ കെ, സിംഗപ്പൂർ, ഇറ്റലി, ഓസ്ട്രിയ, അയർലൻഡ്, സ്വിറ്റസർലാൻഡ്, കാനഡ എന്നി രാജ്യങ്ങൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലും യൂ എ ഇ യിലുമാണ് ചിത്രം റീലീസാകുന്നത്. Phars സിനിമ റീലിസിനെത്തിക്കുന്ന ചിത്രത്തിന് യൂ എ ഇ യിൽ മാത്രം 43 സ്ക്രീനുകൾ ഉണ്ട്, യൂ എസ് എ യിൽ രാമലീലക്കു 24 സ്‌ക്രീനുകലാണ്‌ ഉള്ളത്. യുണൈറ്റഡ് കിങ്‌ഡത്തിൽ 82 സെന്ററുകളിലാണ് ചിത്രം റീലീസാകുന്നത് ഇതൊരു മലയാള ചിത്രത്തിനെ സംബന്ധിച്ചൊരു വലിയ നേട്ടമാണ്.
 
ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം ഇതുവരെ 40 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് വിവരം. പുലിമുരുകനെയും വെല്ലുന്ന കളക്ഷനാണ് ചിത്രം ഇപ്പോള്‍ നേടുന്നത്. ദിലീപിന്റെ രാമലീല മലയാളത്തിലെ സകല റെക്കോർഡുകളും തകർക്കുമെന്നാണ് റിപ്പോർട്ടുകൾ. 11 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്നു മാത്രമായി 25 കോടി നേടിയെന്ന് ദിലീപ് ഓൺലൈൻ വ്യക്തമാക്കിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഓഡിയോ ലോഞ്ച് ദുബായിൽ!