Webdunia - Bharat's app for daily news and videos

Install App

ചെയർമാൻ മനസ്സിൽ കണ്ടത് മോഹൻലാലിനെ? - ജൂറി അംഗങ്ങൾ ഒന്നടങ്കം എതിർത്തു!

സൗബിനും ജയസൂര്യയും ലിസ്റ്റിൽ പോലുമുണ്ടായിരുന്നില്ല, ചെയർമാൻ മനസിൽ കണ്ടത് മറ്റൊരു സൂപ്പർസ്റ്റാറിനെ; തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ വന്നേനെയെന്ന് ജൂറിയംഗങ്ങള്‍

Webdunia
ശനി, 2 മാര്‍ച്ച് 2019 (10:24 IST)
49ആമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം സംബന്ധിച്ച് വലിയ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിലീപിനെ മികച്ച നടനായി തെരഞ്ഞെടുത്തില്ലെന്നും മനഃപൂർവ്വം തഴയുകയായിരുന്നുവെന്നും ദിലീപ് ഫാൻസ് ഉന്നയിച്ച ആരോപണങ്ങൾ അല്ലാതെ മറ്റൊരു എതിർപ്പും എവിടെ നിന്നും ഉയർന്ന് കേട്ടില്ല. 
 
എന്നാൽ, പ്രഖ്യാപനത്തിനു മുന്നേ തന്നെ മികച്ച നടൻ, മികച്ച സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ അവാർഡുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് പുരർത്തുവന്നതാണ്. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയാണ് ജൂറി അംഗമായിരുന്ന വിജയകൃഷ്ണന്‍. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിജയകൃഷ്ണന്‍ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 
 
മികച്ച നടനായി ജൂറി ചെയര്‍മാന്‍ കുമാര്‍ സഹാനിയുടെ ചോയ്‌സ് സൗബിനോ ജയസൂര്യയോ അല്ലായിരുന്നു. പകരം മറ്റൊരു മുന്‍നിര നായകന്‍ ആയിരുന്നു.എന്നാല്‍ ആ നടന് അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നു. ചെയര്‍മാന്റെ സമീപനം ജനാധിപത്യപരമായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം ജൂറിയംഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചതെന്നും ഇയാൾ പറയുന്നു. 
 
മുന്‍ നിരയിലുണ്ടായിരുന്ന ജയസൂര്യ, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍ എന്നീ നടന്മാര്‍ക്ക് ആര്‍ക്കും മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. താൻ പറയുന്നത് അംഗീകരിച്ചാൽ മതിയെന്ന നിലപാട് ആയിരുന്നു അദ്ദേഹത്തിന്. മറ്റുള്ള അംഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഒരു രീതിയായിരുന്നു അത്. 
 
ജയസൂര്യയുടെയും സൗബിന്റെയും പേരുകള്‍ക്ക് ജൂറി അംഗങ്ങള്‍ക്കിടയില്‍ തുല്യ പിന്തുണയാണുണ്ടായിരുന്നത്. അതില്‍ ഒരാളെ ഒഴിവാക്കാതെ രണ്ടു പേര്‍ക്കും പുരസ്‌കാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ചെയര്‍മാന്‍ നിര്‍ദ്ദേശിച്ച പേരിനോട് ഒരാളുപോലും യോജിച്ചിരുന്നില്ല. കുമാർ സാഹ്നി പറഞ്ഞ ആൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ ആ നടന്റെ ആരാധകർ പോലും അമ്പരന്ന് പോകുമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. 
 
അതേസമയം, വിജയകൃഷ്ണന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. കുമാർ സാഹ്നി അവാർഡ് നൽകാൻ ആഗ്രഹിച്ചത് മോഹൻലാലിനാണെന്ന് പരക്കെ സംസാരമുണ്ട്. വിജയകൃഷ്ണൻ അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനു അവാർഡ് നൽകാനായിരുന്നോ ചെയർമാന്റെ തീരുമാനമെന്നും ചോദ്യങ്ങളുയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല: സുപ്രീം കോടതി

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

അടുത്ത ലേഖനം
Show comments