മോശമായി പോയി നേതാവേ, ഉത്തരം പറയേണ്ടത് പ്രതിപക്ഷ നേതാവാണ്; വികാരഭരിതരായി മമ്മൂട്ടി ഫാൻസ്

കരി വാരി തേച്ച ശേഷം വ്യക്തിസ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ ശരിയാകുമോ?

വെള്ളി, 1 മാര്‍ച്ച് 2019 (15:12 IST)
ഇപ്പോൾ ഒരു ട്രെൻഡ് ഉണ്ട്. ജനശ്രദ്ധ പിടിച്ച് പറ്റാൻ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ വൻ‌മരങ്ങളെ വിമർശിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ മതി. അത്തരം ഒരു പാറ്റേൺ ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിലാണ് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലിയെന്ന് മമ്മൂട്ടി ഫാൻസ് പറയുന്നു. 
 
മമ്മൂട്ടിക്കെതിരെ വ്യക്തിപരമായി അധിക്ഷേപം നടത്തിയ സംഭവത്തിൽ നൌഷാദ് അലിക്കെതിരെ രൂക്ഷ വിമർശനമാണ് മമ്മൂട്ടി ഫാൻസ് ഉന്നയിക്കുന്നത്. പറയാൻ പറ്റുന്നതിൽ ഏറ്റവും മോശം കാര്യങ്ങളും നുണകളും പടച്ചുവിട്ട ശേഷം വ്യക്തി സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകുമെന്ന് ഇവർ ചോദിക്കുന്നു. ഇതിന് മറുപടി നൽകേണ്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും ഒരുകൂട്ടം ആളുകൾ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ഓൺലൈൻ പ്രൊമോഷൻ യൂണിറ്റ് എന്ന ഫേസ്ബുക്ക് പേജിലും ഒരു വിശദീകരണം വന്നിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം:
 
വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. ആവശ്യമുള്ള ഘട്ടങ്ങളിൽ ആർക്കും ആരെയും വിമർശിക്കാം. അതൊക്കെ വിമർശിക്കുന്നവരുടെ ഇഷ്ട്ടം. പക്ഷെ ആർക്കെതിരെ വിമർശനം ഉന്നയിക്കുന്നുവോ ആ വിമർശനത്തിന് അർഹനായ വ്യക്തി എന്ത് ചെയ്തിട്ടാണ് അദ്ദേഹത്തെ വിമർശിക്കുന്നത് എന്ന് കൂടി ഈ വിമർശനം ഉന്നയിക്കുന്ന ആളുകൾ പൊതു ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉണ്ട്. അല്ലെങ്കിൽ അതിനു വ്യക്തിഹത്യ എന്നാണ് പറയേണ്ടത്. 
 
ഇതിപ്പോ ഇവിടെ പറയാൻ കാര്യം മലപ്പുറത്തെ ഏതോ ഒരു ഡിസിസി പ്രസിണ്ടന്റ് മമ്മൂക്കയ്‌ക്കെതിരെ ഈയിടെ മനഃപൂർവമായി വ്യക്തിഹത്യ നടത്തിയത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്താണ് മമ്മൂട്ടി എന്ന നടൻ ചെയ്ത തെറ്റ്? ഈ ആരോപണം ഉന്നയിച്ച ആളെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ മമ്മൂക്ക ഏതെങ്കിലും തരത്തിൽ അവഹേളനം നടത്തിയോ?. അല്ലെങ്കിൽ ആ പറഞ്ഞ വ്യക്തിയെ ഏതെങ്കിലും തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചോ. ഇതൊന്നും ഇല്ലാതെ മമ്മൂക്കയെ പോലുള്ള ഒരു നടനെ എന്തിനു ഇദ്ദേഹം മനപ്പൂർവം കരി വാരി തേക്കാൻ ശ്രേമിച്ചു? വ്യക്തി സ്വന്തന്ത്ര്യത്തിന്റെ പേരിൽ ചുമ്മാതൊരാൾക്ക് നേരെ ആരോപണം ഉന്നയിക്കുന്നത് ശെരിയാണോ?.
 
ഇനി ഇദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും കഴമ്പുണ്ടോ. അഭിമന്യുവിന്റെ വീട്ടിൽ പണം എത്തിച്ചത് അറിയിച്ചിട്ട് വേണോ മമ്മൂട്ടിയെ പോലുള്ള ഒരാളെ പത്തു പേരറിയാൻ,, അതല്ലെങ്കിൽ താൻ പണം എത്തിച്ച കാര്യം പറഞ്ഞു നടക്കാൻ രാജീവനോട് പറഞ്ഞേപ്പിച്ചെന്നു ഈ മാന്യദ്ദേഹത്തോടു രാജീവ് പറഞ്ഞോ.
 
അന്തരിച്ച വീര ജവാന്റെ വീട്ടിൽ പോയത് ആരെയും അറിയിക്കാതെ ആണെന്ന് മമ്മൂട്ടി ആരോടെങ്കിലും പറഞ്ഞോ? അല്ലെങ്കിൽ ഏതെങ്കിലും മീഡിയക്കാര് ആണോ മമ്മൂട്ടി ജവാന്റെ വീട്ടിൽ പോയത് പുറത്തു വിട്ടത്. അല്ലല്ലോ.. പിന്നെന്തിനാണ് ഈ ഖദറിട്ട മാന്യൻ ഇതൊക്കെ വിളിച്ചു കൂവി നടക്കുന്നത്?
 
രമേശ് ചെന്നിത്തല എന്നാ നമ്മുടെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ മകന്റെ കല്യാണത്തിന് മമ്മൂട്ടിയെ ക്ഷണിച്ചതും മമ്മൂട്ടി ആ വിവാഹത്തിനും പങ്കെടുത്തതും ആണോ ഇനി മമ്മൂട്ടിക്കെതിരെ ഇങ്ങനൊരു ആരോപണം നടത്താൻ ഇയാളെ പ്രേരിപ്പിച്ചത്. ആണെങ്കിൽ അതിനു ഉത്തരം പറയേണ്ടത് ബഹുമാനപെട്ട പ്രതിപക്ഷ നേതാവ് ആണ്. 
 
സിപിഎം അനുഭാവി ആയ മമ്മൂട്ടി മമ്മൂട്ടി മാത്രമല്ല ആ വിവാഹത്തിൽ പങ്കെടുത്തത്. CPM കാരായ നമ്മുടെ മുഖ്യമന്ത്രി അടക്കം ഒരുപാട് പാർട്ടി പ്രവർത്തകർ ആ വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. അവരെല്ലാം ബാലൻസ് ചെയ്യാനാണ് ആ വിവാഹത്തിൽ പങ്കെടുത്തത് എന്ന് ശ്രീ രമേശ്‌ ചെന്നിത്തല പറയില്ല. ഇത് പോലെ വാ പോയ കോടാലികളെ ഒക്കെ ഡിസിസി പ്രസിഡന്റും കെപിസിസി അംഗവുമൊക്കെ ആക്കി വെച്ചാൽ നിങ്ങളുടെ ഈ പാർട്ടിയുടെ ഉള്ള വില കൂടി പോകും.
 
മമ്മൂട്ടി എന്ന നടനെ സ്വന്തം മകന്റെ കല്യാണത്തിന് വിളിച്ചു വരുത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും നിങ്ങളുടെ അണികളെ കൊണ്ട് ഇമ്മാതിരി ഊളത്തരം എഴുതി പിടിപ്പിച്ചു വിട്ടത് വളരെ ഏറെ മോശമായി പോയി നേതാവേ.. അങ്ങയുടെ അറിവോടെ അല്ല ഇയാൾ മമ്മൂക്കക്കെതിരെ വെറുതെ ഇല്ലാക്കഥകൾ പടച്ചു വിട്ടതെങ്കിൽ ഇയാൾക്ക് അർഹിക്കുന്ന ശിക്ഷ നിങ്ങൾ കൊടുക്കും എന്നാ വിശ്വാസത്തോടെ നിർത്തുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 7 സിനിമകൾ, റെക്കോർഡ് സൃഷ്ടിച്ച് മമ്മൂട്ടിയും മോഹൻലാലും - ഇനി ഒരേയൊരു സിനിമ മാത്രം !