Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 കോടി നഷ്ടപരിഹാരം വേണം; ഭർത്താവിന്റെ മകൾക്കെതിരെ നടി രൂപാലി

50 crore compensation is required; Actress Rupali against her husband's daughter

നിഹാരിക കെ എസ്

, ബുധന്‍, 13 നവം‌ബര്‍ 2024 (10:54 IST)
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകള്‍ ഇഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രൂപാലി ഗാംഗുലി. 50 കോടി രൂപയാണ് രൂപാലി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇഷയുടെ ആരോപണത്തിന് പിന്നാലെ തന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്നും ഇഷ ആരോപണം പിൻവലിക്കണമെന്നും രൂപാലി ആവശ്യപ്പെടുന്നുണ്ട്. 
 
രൂപാലിയുടെ ഭര്‍ത്താവ് അശ്വിന്‍ വര്‍മയുടെ ആദ്യവിവാഹത്തിലെ മകളാണ് ഇഷ വര്‍മ. അച്ഛനും തന്റെ അമ്മയും വേര്‍പിരിയാന്‍ കാരണം രണ്ടാനമ്മയായ രൂപാലി ആണെന്നും തങ്ങളുടെ കുടുംബം അവർ തകർക്കുകയായിരുന്നുവെന്നും ഇഷ ആരോപിച്ചിരുന്നു. രൂപാലി മാനസികമായി ശാരീരികമായും തന്നെയും തന്റെ അമ്മയെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും ഇഷ ആരോപിച്ചിരുന്നു.
 
2020ല്‍ ഇക്കാര്യം ഇഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ വിഷയത്തില്‍ ഇഷ വീണ്ടും പ്രതികരിച്ചിരുന്നു. രൂപാലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഇഷ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല തന്റെ അക്കൗണ്ട് ഇഷ പ്രൈവറ്റ് ആക്കുകയും ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തൊക്കെയാണ് ഇയാൾ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കുന്നത്?'; ടെൻഷൻ അടിച്ച് അണിയറ പ്രവർത്തകർ