Webdunia - Bharat's app for daily news and videos

Install App

'ഭ്രമയുഗം' കാണാന്‍ പോകുന്നുണ്ടോ ? റിലീസിന് ഇനി ആറ് ദിവസം കൂടി, പതിവ് തെറ്റിക്കാതെ വ്യത്യസ്തത നിറച്ച് പോസ്റ്റര്‍

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (13:19 IST)
bramayugam mammootty
മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസിന് ഇനി 6 ദിവസങ്ങള്‍ കൂടി.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലല്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക. പതിവ് തെറ്റിക്കാതെ ഇത്തവണയും റിലീസ് അപ്‌ഡേറ്റ് കൈമാറിയത് വ്യത്യസ്തമായ പോസ്റ്റര്‍ കൊണ്ട് തന്നെയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. ഇനി റിലീസിന് ഏഴു ദിവസം കൂടിയേ ബാക്കിയുള്ളൂ.
22ല്‍ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഭ്രമയുഗം ഔദ്യോഗിക പേജില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജോര്‍ജിയ, ഫ്രാന്‍സ്, പോളണ്ട്, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യും. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിലും സിനിമയ്ക്ക് റിലീസുണ്ട്.
 
കേരളത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ല്‍പരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments