Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമുരുകന്‍, ലൂസിഫര്‍.. പിന്നെ നേര്,100 കോടി ക്ലബ്ബിലേക്ക് എത്തിയതിന് പിന്നിലെ കഷ്ടപ്പാട്, അനുഭവങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍, വീഡിയോ

Neru

കെ ആര്‍ അനൂപ്

, വെള്ളി, 9 ഫെബ്രുവരി 2024 (13:08 IST)
Neru
പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ 100 കോടി ക്ലബ്ബില്‍ തൊട്ട സിനിമയാണ് നേര്. കഴിഞ്ഞദിവസമാണ് സിനിമയുടെ 50 ദിവസ പ്രദര്‍ശനം പൂര്‍ത്തിയായ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചത്. അതിനോടനുബന്ധിച്ച് 23 മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിങ് വീഡിയോയും റിലീസ് ചെയ്തിരുന്നു. 
 
സ്‌ക്രിപ്റ്റില്‍ നിന്ന് സ്‌ക്രീനിലേക്ക് എന്ന പേരിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടത്.സംവിധായകന്‍ ജീത്തു ജോസഫും മറ്റ് ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത എല്ലാവരും വീഡിയോയില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും വീഡിയോയില്‍ കാണാം.
ഡിസംബര്‍ 21 ന് റിലീസ് ചെയ്ത ചിത്രം 34-ാം ദിവസം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയിരുന്നു.
 ഈ ചിത്രം നിലവില്‍ ഡിസ്‌നി പ്ലസില്‍ സ്ട്രീം ചെയ്യുന്നു.
 
50 കോടി ക്ലബ്ബിലെത്തുന്ന മോഹന്‍ലാലിന്റെ ആറാമത്തെ സിനിമയാണ് നേര്. ദൃശ്യം,ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനുമുമ്പ് 50 കോടി തൊട്ടത്.മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോള്‍ ഒരു സുഖം കിട്ടിയില്ലേ?' മാധ്യമപ്രവര്‍ത്തകനോട് ടൊവിനോ തോമസ്