Webdunia - Bharat's app for daily news and videos

Install App

പൊന്മാൻ മുതൽ ഏജന്റ് വരെ; വാരാന്ത്യം അടിച്ച് പൊളിക്കാൻ 7 സിനിമകൾ ഒ.ടി.ടിയിലേക്ക്

നിഹാരിക കെ.എസ്
വെള്ളി, 14 മാര്‍ച്ച് 2025 (15:41 IST)
ഓരോ ആഴ്ചയും നിരവധി സിനിമകളും സീരിസുകളുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവരെല്ലാം പുത്തൻ സിനിമകൾ ഒ.ടി.ടിയിൽ വരാൻ കാത്തിരിക്കുകയാണ്. ഈ വാരാന്ത്യത്തിൽ അടിച്ചുപൊളിക്കാൻ നിരവധി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിങ്ങളെ കാത്തിരിക്കുന്നത്. പൊന്മാൻ മുതൽ തെലുങ്ക് ചിത്രം ഏജന്റ് വരെ ഈ ലിസ്റ്റിലുണ്ട്.
 
അഭിഷേക് ബച്ചൻ, ഇനായത് വർമ, നോറ ഫത്തേഹി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബി ​ഹാപ്പി. റെമോ ഡിസൂസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ കാണാൻ കഴിയും. ബേസിൽ ജോസഫ് നായകനായ പൊൻമാൻ ജിയോ ​ഹോട്ട്സ്റ്റാറിലാണ് റിലീസ് ആയിരിക്കുന്നത്. 
 
അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രം ഏജന്റ് സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അജയ് ദേവ്ഗൺ നായകനായ ആസാദ് നെറ്റ്ഫ്ലിക്സിലൂടെ കാണാം. കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി ഒടിടിയിലെത്തി. ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്ത് കങ്കണ പ്രേക്ഷകരെ അമ്പരപ്പിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
 
ഒരുപാട് ആരാധകരുള്ള അനിമേഷൻ ചിത്രമാണ് മോന 2. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. ചിത്രത്തിന്റെ ട്രെയ്‌ലറും വൻ തരം​ഗമായി മാറിയിരുന്നു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കൾ'. ആമസോൺ പ്രൈമിലൂടെ നിങ്ങൾക്ക് ചിത്രം കാണാനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്

തീവ്രവാദത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം, പാകിസ്ഥാന്‍ ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യ

ട്രെയിൻ ഹൈജാക്ക് ഇന്ത്യൻ സ്പോൺസേർഡ് ഭീകരാക്രമണം, ആരോപണവുമായി പാകിസ്ഥാൻ

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നു; ഇന്ന് കൂടിയത് 880 രൂപ

അടുത്ത ലേഖനം
Show comments