9 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് വൈശാഖ് എന്ന സംവിധായകൻ തന്റെ ആദ്യ സിനിമയുമായി മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. നവാഗതനായ അദ്ദേഹം തന്റെ ആദ്യസിനിമ ചെയ്യാനിറങ്ങിയപ്പോൾ തന്നെ മനസിലുറപ്പിച്ചിരുന്നു നായകൻ മെഗാസ്റ്റാർ മമ്മൂട്ടി ആയിരിക്കുമെന്ന്.
അങ്ങനെ 2010 മെയ് 7ന് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘പോക്കിരിരാജ’ റിലീസ് ആയി. ഒരു തട്ടുപൊളിപ്പൻ മാസ് മസാല ചിത്രമായ പോക്കിരിരാജ ആ വർഷത്തെ വമ്പൻ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും അണിനിരന്നതോടെ ആരാധകർക്ക് ഓർത്തിരിക്കാൻ പറ്റുന്ന ഒരു ചിത്രമായി പോക്കിരിരാജ മാറി.
9 വർഷം കഴിഞ്ഞപ്പോൾ രാജ വീണ്ടും വന്നു. വൈശാഖ് തന്നെ സംവിധാനം ചെയ്ത ‘മധുരരാജ’ തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം മധുരരാജ എന്ന ചിത്രത്തിലൂടെ ലഭിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാറുകയാണ് മധുരരാജ. ഒഫിഷ്യൽ കളക്ഷൻ റിപ്പോർട്ട് ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് സൂചന.