Webdunia - Bharat's app for daily news and videos

Install App

ഐഡന്റിറ്റിയിൽ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത 40 മിനിറ്റ് ക്ലൈമാക്സ്!

നിഹാരിക കെ.എസ്
വെള്ളി, 20 ഡിസം‌ബര്‍ 2024 (12:29 IST)
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തൃഷ കൃഷ്ണ ആണ് നായിക. ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റ് മലയാളത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണെന്ന് സംവിധായകരിൽ ഒരാളായ അഖിൽ പോൾ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഖിൽ.
 
ഫോറൻസിക്കിലെ പോലെ ചില പുതിയ കാര്യങ്ങൾ ഐഡന്റിറ്റിയിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റി​ഗേറ്റീവ് ട്രാക്കിൽ നിൽക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് ടൊവിനോയും വിനയും തൃഷയും ചെയ്യുന്നത്. അന്വേഷണം ആയതുകൊണ്ടു തന്നെ അതിന്റേതായ സസ്പെൻസുകളും സിനിമയിലുണ്ട്. ഫോറൻസിക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി എന്നാണ് അഖിൽ പറയുന്നത്.
 
ആക്ഷൻ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡന്റിറ്റി. സിനിമയിലെ ആക്ഷന് അതിന്റേതായ പ്രത്യേകതകളുമുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്ന് 'ജവാൻ' പോലുള്ള സിനിമകളിൽ വർക്ക് ചെയ്ത യാനിക് ബെൻ എന്ന സ്റ്റണ്ട് ഡയറക്ടറെ കൊണ്ടുവന്നതെന്നും അഖിൽ പോൾ പറഞ്ഞു. നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്

Sona Eldhose suicide: പോയി ആത്മഹത്യ ചെയ്തോളു, വാട്സാപ്പ് ചാറ്റുകളിൽ മർദ്ദിച്ചതിൻ്റെ തെളിവും, വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് റമീസിനെ അറസ്റ്റ് ചെയ്തു

വീടില്ലാത്തവർ ഇവിടെ നിൽക്കണ്ട, ഉടനെ വാഷിങ്ടൺ ഡിസി വിടണം: ഉത്തരവുമായി ട്രംപ്

ഒരു പ്രസ് ബാഡ്ജ് തീവ്രവാദത്തിനുള്ള ഒരു കവചമല്ല; കൊല്ലപ്പെട്ട അല്‍ജസീറ മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് നേതാവെന്ന് ഇസ്രയേല്‍

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

അടുത്ത ലേഖനം
Show comments