പാഷനേറ്റ് യാത്രികൻ ടോവിനോയെന്ന് സന്തോഷ് ജോർജ് കുളങ്ങര, വിദേശത്ത് വെക്കേഷന് പോകുന്നതല്ല യാത്രയെന്ന് സോഷ്യൽ മീഡിയ; അപ്പുവിനെ മറന്നോ എന്നും ചോദ്യം
അക്കാര്യത്തിൽ പ്രണവ് മോഹൻലാലിനേക്കാൾ യോഗ്യൻ മറ്റാരുമില്ല!
കേരളം കണ്ട വലിയ സഞ്ചാരി അതാണ് മലയാളികൾക്ക് സന്തോഷ് ജോർജ് കുളങ്ങര. യാത്ര തന്നെയാണ് സന്തോഷിന്റെ ജീവിതം. വളരെ വിരളമാക്കിയിട്ടേ അദ്ദേഹം അഭിമുഖങ്ങൾ നൽകാറുള്ളൂ. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ യാത്രകളെ അത്രയേറെ പാഷനേറ്റായി കാണുന്നത് ആരാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
അവതാരകന്റെ ചോദ്യത്തിന് ടൊവിനോയുടെ പേരാണ് സന്തോഷ് ജോർജ് പറഞ്ഞത്. മലയാള സിനിമയിൽ യാത്രകളെ അത്രയേറെ പാഷനേറ്റായി കാണുന്നൊരാളെ കുറിച്ച് ചോദിച്ചാൽ അതിനുത്തരം ടൊവിനോ എന്നാകും. ടൊവിനോ നന്നായി യാത്ര ചെയ്യുന്നൊരാളാണ്. മിക്കവാറും എല്ലാ താരങ്ങളും യാത്ര ചെയ്യാറുണ്ട്. പക്ഷെ ചെറുപ്പക്കാരിൽ ഇപ്പോൾ വന്നവരിൽ ടൊവിനോയാണ്. ഒരു സിനിമ കഴിഞ്ഞാൽ കുറേനാൾ യാത്ര ചെയ്തേ പറ്റൂവെന്ന് വാശിപിടിക്കുന്നയാളാണ് ടൊവിനോ. ഞാൻ സിനിമകൾ കാണാറുണ്ട്.
ഈ അടുത്ത കാലത്ത് ആടുജീവിതം വന്നപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഞാൻ പത്ത് വർഷമായി തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നില്ലെന്ന്. ആടുജീവിതമാണ് പത്ത് വർഷം കഴിഞ്ഞ് കാണുന്നത്. അതിനിടയിൽ ഒരു പ്രിവ്യു തിയേറ്ററിൽ പോയി എന്റെ ബ്രദർ നിർമ്മിച്ച ഒരു സിനിമയുണ്ടായിരുന്നു ഈ.മ.യൗ. ഈ സിനിമയുടെ പ്രിവ്യുവിന് ഞാൻ പോയിരുന്നു. പക്ഷെ എന്റെ ഹോം തിയേറ്ററിൽ എല്ലാ സിനിമയും അപ്ഡേറ്റാണ് എന്നാണ് സന്തോഷ് ജോർജ് പറഞ്ഞത്.
എന്നാൽ പാഷിനേറ്റ് യാത്രികനായി ടൊവിനോയുടെ പേര് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രണവ് മോഹൻലാലിനോളം യാത്ര ചെയ്യുന്നൊരാൾ വേറെയില്ലെന്നായിരുന്നു വീഡിയോയ്ക്ക് ആരാധകർ ഏറെയും കുറച്ച കമന്റുകൾ. പ്രണവിന്റെ പേര് പറയാൻ സന്തോഷ് ജോർജ് വിട്ടുപോയതാണോയെന്നും കമന്റുകളുണ്ട്. വിദേശത്ത് പോകുന്നതല്ല യാത്രയെങ്കിൽ പ്രണവ് മോഹൻലാലാണ് യാഥാർത്ഥ യാത്രികൻ എന്നായിരുന്നു ഒരു കമന്റ്.