നടി മിയയുടെ കുഞ്ഞിന് ഒന്നാം പിറന്നാള്‍. സമ്മാനവുമായി അടുത്ത സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യ. മിയ തന്നെ പാടിയ പാട്ടാണ് സമ്മാനമായി നല്‍കിയത്.ഇന്ന് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന എന്റെ ഉറ്റ സുഹൃത്തിന്റെ മകന്‍ ലൂക്കയ്ക്ക് ഒരു സമ്മാനം എന്നാണ് ഗോവിന്ദ് പത്മസൂര്യ കുറിച്ചത്.
കഴിഞ്ഞതവണ പേര്‍ളി മാണിയുടെ മകള്‍ നിലയ്ക്ക് ഒരു ഗിഫ്റ്റ് കൊടുത്തിരുന്നു. ഒരു കവര്‍ സോങ്ങായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെ സമ്മാനം. 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.വ്യവസായിയായ അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്.