Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നല്ല വ്യക്തി'; ഉണ്ണി മുകുന്ദനെ കുറിച്ച് നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ്

'ഇവനെപ്പോലത്തെ ഫാസിസ്റ്റുകളെവച്ച് ഇനിയും സിനിമയെടുക്കണം',-എന്നതായിരുന്നു കമന്റ്. ഇതിന് ഷെരീഫ് മുഹമ്മദ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

'എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നല്ല വ്യക്തി'; ഉണ്ണി മുകുന്ദനെ കുറിച്ച് നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ്

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ജനുവരി 2024 (09:11 IST)
പ്രഖ്യാപനം മുതലേ ചര്‍ച്ചയായ ഉണ്ണി മുകുന്ദന്‍ ചിത്രമാണ് നവംബര്‍ 9.കിസ്മത്ത്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഷെരീഫ് മുഹമ്മദ്, അബ്ദുല്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് കഴിഞ്ഞവര്‍ഷം നവംബര്‍ 9 ആയിരുന്നു. ചുവപ്പുനാടയ്ക്കുള്ളിലുള്ള ഭ്രൂണത്തിന്റെ ചിത്രവും തകര്‍ക്കപ്പെട്ട ബാബ്റി മസ്ജിദും പുറത്തുവന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നു.ജനനത്തിനു മുന്‍പ് തുടങ്ങി, മരണത്തിനു ശേഷം അവസാനിക്കുന്ന കഥ എന്നായിരുന്നു ടാഗ്ലൈന്‍. ഇപ്പോഴിതാ നിര്‍മ്മാതാവായ ഷെരീഫിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്രത്തിന്റെ പോസ്റ്ററിനെ താഴെ ഉണ്ണി മുകുന്ദനെ ട്രോള്‍ ചെയ്തു ഒരു കമന്റ്‌റ് വന്നിരിക്കുകയാണ്.
'ഇവനെപ്പോലത്തെ ഫാസിസ്റ്റുകളെവച്ച് ഇനിയും സിനിമയെടുക്കണം',-എന്നതായിരുന്നു കമന്റ്. ഇതിന് ഷെരീഫ് മുഹമ്മദ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
 
'നമസ്‌കാരം സഹോദരാ. നിങ്ങളുടെ വികാരം മനസിലാക്കുന്നു. എന്നാല്‍ എന്റെ അനുഭവത്തില്‍ ഉണ്ണി മുകുന്ദന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിയാണ്. അദ്ദേഹം ഒരു യഥാര്‍ത്ഥ ഹിന്ദുവും ഞാനൊരു യഥാര്‍ത്ഥ മുസ്ലിമുമാണ്. എല്ലാവരെയും പോലെ ഞങ്ങളും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നവംബര്‍ 9 എന്ന ചിത്രം ഒരു മതത്തെയും ബാധിക്കില്ല. ഈ ചിത്രം സമൂഹത്തിന് ഒരു നല്ല സന്ദേശമാകും എന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു' എന്ന് ഷെരീഫ് കുറിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികൾ കൊടുത്താലേ ടോവിനോ സിനിമ ചെയ്യൂ? നടൻ വാങ്ങുന്ന പ്രതിഫലം