Webdunia - Bharat's app for daily news and videos

Install App

'മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഒരു ഉറപ്പ്';'എല്‍ 360' തീപാറും, വിശേഷങ്ങളുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ സുഹൃത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 6 ജൂണ്‍ 2024 (10:44 IST)
ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഒപ്പം നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. കൂടെയുണ്ടെന്ന ഒരൊറ്റ വാക്കുകൊണ്ട് വീണിടത്തുനിന്ന് കൈ തന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നവന്‍. അത്തരത്തിലൊരു സുഹൃത്ത് ബന്ധത്തിന്റെ ആഴങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടുപോകുന്നത്. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മിറാഷും. തന്റെ സുഹൃത്ത് മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നത് കാണാനായി 'എല്‍ 360' ലൊക്കേഷനിലേക്ക് മിറാഷ് പോയി.
 
മോഹന്‍ലാലിന്റെ ആരാധകനായ മിറാഷിനെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു 'എല്‍ 360'സിനിമ ലൊക്കേഷന്‍ സമ്മാനിച്ചത്. സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷം ആയിരുന്നു മിറാഷിന്. ചിത്രീകരണം കണ്ട് മിറാഷ് മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഒരു ഉറപ്പ് നല്‍കി. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. ആരാധകര്‍ക്ക് പഴയ ലാലേട്ടനെ തിരിച്ചു കിട്ടും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mirash Bichu (@mirash_bichu)

 2012 മുതല്‍ 2024 വരെയുള്ള തരുണ്‍ മൂര്‍ത്തിയുടെ കരിയര്‍ ഗ്രാഫ് തീ ആണെന്നാണ് കൂട്ടുകാരന്‍ പറയുന്നത്.നിര്‍മ്മാതാവായ രജപുത്ര രഞ്ജിത്തിനെയും മിറാഷിന് പരിചയപ്പെടുത്തിക്കൊടുത്തു തരുണ്‍ മൂര്‍ത്തി.
 
 മോഹന്‍ലാലിന്റെ ഈ സിനിമ ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്നുവെന്നും സംവിധായകനായി മാറിയ കൂട്ടുകാരനോട് കൂടെ എപ്പോഴും ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് മറക്കാനാവാത്ത ദിവസത്തെ കുറിച്ചുള്ള കുറിപ്പ് മിറാഷ് അവസാനിപ്പിച്ചത്.
 
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനാണ്. റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്നതായിരിക്കും എന്നാണ് പറയപ്പെടുന്നത്.തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
 
രജപുത്രയുടെ പതിനാലാമത് ചിത്രവും മോഹന്‍ലാലിന്റെ മുന്നൂറ്റിഅറുപതാമത് ചിത്രവുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍

അടുത്ത ലേഖനം
Show comments