Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാളികപ്പുറം ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും തയ്യാറായില്ല,ആ സിനിമ ഏറ്റെടുത്തത് ആന്റോ ജോസഫ്, തുറന്ന് പറഞ്ഞ് അഭിലാഷ് പിള്ള

'മാളികപ്പുറം ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും തയ്യാറായില്ല,ആ സിനിമ ഏറ്റെടുത്തത് ആന്റോ ജോസഫ്, തുറന്ന് പറഞ്ഞ് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്

, ബുധന്‍, 5 ജൂണ്‍ 2024 (12:05 IST)
മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. 2022ലെ അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പിറന്ന ദിവസത്തെ കുറിച്ച് പറയുകയാണ് അഭിലാഷ് പിള്ള.നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ജന്മദിനത്തോടനുബന്ധിച്ച് അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
 
'കഥ മുഴുവന്‍ കേട്ടു കഴിഞ്ഞ് അഭിലാഷേ നമ്മള്‍ ഈ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു കൈ തന്നപ്പോള്‍ ഒരു നിമിഷം ഞാനും വിഷ്ണുവും തമ്മില്‍ നോക്കി കാരണം ആ വാക്കുകള്‍ ഞങ്ങള്‍ക്ക് തന്ന ജീവന്‍ ചെറുതല്ലാരുന്നു, മാളികപ്പുറം ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും തയ്യാറാവാതെ നിന്നപ്പോള്‍ ധൈര്യത്തോടെ ആ സിനിമ ഏറ്റെടുത്തു ഞങ്ങളുടെ കൂടെ നിന്നു ആന്റോ ചേട്ടന്‍, ആ സ്‌നേഹവും സൗഹൃദവും കൂടെയുള്ളപ്പോള്‍ മുന്നോട്ടുള്ള യാത്രക്ക് കിട്ടുന്ന ധൈര്യം ചെറുതല്ല. എല്ലാ പ്രാര്‍ഥനയോടും കൂടി പിറന്നാള്‍ ആശംസകള്‍',- അഭിലാഷ് പിള്ള കുറിച്ചു.
 
 സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മദ്രാസ്‌കാരന്‍' ചിത്രീകരണം പൂര്‍ത്തിയായി,തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷെയ്ന്‍ നിഗം,വീഡിയോ