ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകനായി എ. ആര് റഹ്മാന്. ഒരു സിനിമയില്‍ പാടുന്നതിനായി അദ്ദേഹം വാങ്ങുന്ന പ്രതിഫലത്തേക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മൂന്ന് കോടി രൂപയാണ് പ്രതിഫലമായി എ.ആര് റഹ്മാന് വാങ്ങുന്നത്. സ്വന്തം സംഗീത സംവിധാനത്തിലുള്ള ഗാനങ്ങളിലാണ് റഹ്മാന് കൂടുതലും പാടിയിരിക്കുന്നത്.
1992 ല്‍ മണിരത്നംസംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനായി എ ആര് റഹ്മാന് അരങ്ങേറ്റം കുറിച്ചത്.
മാരി സില്‍വരാജ് സംവിധാനം ചെയ്ത 'മാമന്നന്' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഒടുവിലായി റഹ്മാന് സംഗീതം ഒരുക്കിയത്. സംഗീതസംവിധായകന്റെ പൊന്നിയിന്‍ സെല്‍വനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.