Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈവിനിടെ മാറിടം കാണിക്കുമോയെന്ന് ചോദിച്ചയാളുടെ വീട്ടിൽ നടി നേരിട്ടെത്തി! - വൈറലാകുന്ന വീഡിയോ

ലൈവിനിടെ ശരീരം കാണിക്കാൻ പറഞ്ഞയാൾക്ക് മെറീനയുടെ കിടിലൻ മറുപടി! - ഇതിലും മികച്ച ലൈവ് സ്വപ്നങ്ങളിൽ മാത്രം

ലൈവിനിടെ മാറിടം കാണിക്കുമോയെന്ന് ചോദിച്ചയാളുടെ വീട്ടിൽ നടി നേരിട്ടെത്തി! - വൈറലാകുന്ന വീഡിയോ
, ബുധന്‍, 23 മെയ് 2018 (16:27 IST)
നടിമാർക്ക് നേരെ മോശമായ രീതിയിൽ സംസാരിക്കുന്നതിൽ ഒരു തെറ്റും തോന്നാത്തവർ അനവധിയാണ്. ഒരു ലൈവ് വീഡിയോയിൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടാൽ ചില വിരുദ്ധൻമാർക്ക് പിന്നെ ഇരുപ്പ്  ഉറയ്ക്കില്ല. ചില സംശയങ്ങൾ ഉയരും. അത് അവർ പബ്ലിക്കായി തന്നെ ചോദിക്കുകയും ചെയ്യും.
 
അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നടി അൻസിബ ഹസ്സൻ സംവിധായകയായ ഷോർട്ട് ഫിലിം ആണ് എ ലൈവ് സ്റ്റോറി. ഒരു പിറന്നാൾ പശ്ചാത്തലത്തിലാണ് എ ലൈവ് സ്റ്റോറി അരംഭിക്കുന്നത്. ലയ എന്ന പെൺകുട്ടിയോട് മാറിടം കാണിച്ചു തരാമോ എന്ന ആളുടെ ലൈവ് കമന്റിനെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. 
 
മോശം കമന്റിട്ട വ്യക്തിയുടെ വീട്ടിൽ നേരിട്ട് ചെന്ന് ലൈവിലൂടെ തന്നെ മറുപടി പറയുകയാണ് ചിത്രത്തിലെ നായിക. മെറീന മൈക്കിൾ ആണ് നായികയായി എത്തിയിരിക്കുന്നത്. അൻസിബ തന്നെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മാസം റിലീസ് ചെയ്യുന്നത് 10 സിനിമകൾ, കളം നിറഞ്ഞ് കളിക്കാൻ സൂപ്പർതാരങ്ങൾ!