നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തമിഴ് സിനിമ ലോകത്തും പുതിയ ചര്‍ച്ച വിഷയം. ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം ജില്ലാ മണ്ഡലം ഭാരവാഹികളുമായി നടന്‍ കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. ചെന്നൈക്ക് അടുത്തുള്ള പനയൂരില്‍ താരത്തിന്റെ ഫാം ഹൗസില്‍ ആയിരുന്നു യോഗം നടന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ മുഴുവനായി സഞ്ചരിക്കുന്ന പദയാത്രയ്ക്ക് താരം തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പുതിയ സിനിമയായ ലിയോയുടെ റിലീസിന് മുമ്പ് വിജയ് പദയാത്ര സംഘടിപ്പിക്കുമെന്നാണ് വിവരം.വെങ്കട്ട് പ്രഭുവിന്റെ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം വിജയ് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി മൂന്നുവര്‍ഷം സിനിമയില്‍ നിന്നും വിജയ് ഇടവേള എടുക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഫാം ഹൗസ് യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പറഞ്ഞു.